എളേറ്റിൽ: ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് കാഞ്ഞിരമുക്കിന്റെ ദശ വാർഷിക - സനദ് ദാന സമ്മേളനം "ഫുർഖാനിയം-26" ന്റെ ലോഗോ പ്രകാശനവും, വിപുലമായ സ്വാഗതസംഘം രൂപീകണവും നടത്തി. 2026 സെപ്റ്റംബർ 14, 15 തീയതികളിൽ കാഞ്ഞിരമുക്കിൽ വെച്ച് നടക്കുന്ന പരിപാടികളിൽ സി.മുഹമ്മദ് ഫൈസി, ഹാഫിസ് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, പി.പി. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, ഹാഫിസ് അബ്ദുസ്സലാം ഉസ്താദ് എളേറ്റിൽ തുടങ്ങിയ പല പണ്ഡിതരും പങ്കെടുക്കും.
പരിപാടിയോടാനുബന്ധിച്ച് മജ്ലിസ് റഹ്മ, ഹിഫ്ലു വിദ്യാർഥികളുടെ ആർട്സ് ഫെസ്റ്റ്, വിവിധ സംഗമങ്ങൾ എന്നിവ സംഘടിപ്പിക്കും. ഹാഫിസ് അബ്ദുസ്സലാം എളേറ്റിൽ ചെയർമാനായും, മുഹമ്മദ് റാഷിദ് കൺവീനറായും, അബ്ദുറസാഖ് പി കെ ട്രഷറർ ആയും, മറ്റു വിവിധ ഉപസമിതികൾ രൂപീകരിച്ചുകൊണ്ടും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
സമ്മേളന ലോഗോ കമ്മിറ്റി വൈസ് പ്രസിഡണ്ട് അസീസ് സഖാഫി റിലീസ് ചെയ്തു. യോഗത്തിൽ ജനറൽ സെക്രട്ടറി എൻ കെ സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹിമാൻ കണ്ണഞ്ചേരി, ഖത്തീബ് ഷബീറലി അശ്അരി, ഹാഫിസ് മുഹമ്മദ് ഹാരിസ്, മുഹമ്മദ് റാഷിദ്, അബ്ദുറസാഖ് പി. കെ. എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS