Trending

സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കൊടുവള്ളി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം തലപ്പെരുമണ്ണ ഗവ. എൽ.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ, ‘India @ 80’ ഡിസ്പ്ലേ, പായസ വിതരണം എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ എം. ടി. അബ്ദുസ്സലീം ദേശീയപതാക ഉയർത്തി. വാർഡ് കൗൺസിലർ സുലൈഖ റസാഖ് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. പോക്കുട്ടി അധ്യക്ഷത വഹിച്ചു.

എം.പി.ടി.എ. ചെയർപേഴ്സൺ ശബ്ന റിയാസ് എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഫൗസിയ കെ., സ്കൂൾ ലീഡർ ഫദ് വ ഷറഫ്, സ്റ്റാഫ് പ്രതിനിധി പി. സി. യഹ്യ ഖാൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രിൻസി ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി.

ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ വിവിധ പരിപാടികളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
Previous Post Next Post
3/TECH/col-right