Trending

AKPO വേൾഡ് കപ്പ് പ്രവചന മത്സരം വിജയികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: അസോസിയേഷൻ ഓഫ് കേരള പിഡബ്ല്യുഡി ഓവർസിയഴ്സ് (ആക്പോ) ഫുട്ബോൾ വേൾഡ് കപ്പിനോട് അനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ ഓവർസിയർമാർക്കായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു.  കോഴിക്കോട് വെച്ച് സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും മറ്റും സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിൽ വെച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.

മുഹമ്മദ് നൗഷാദ് കെ (PWD ബിൽഡിംഗ് സെക്ഷൻ ഓഫീസ്, തിരൂർ) ഒന്നാം സ്ഥാനത്തിനും, സഹല (PWD ബിൽഡിംഗ് സെക്ഷൻ ഓഫീസ്, നിലമ്പൂർ) രണ്ടാം സ്ഥാനത്തിനും, സജിന എൻ എസ് (PWD റോഡ്സ് സെക്ഷൻ ഓഫീസ്, കണ്ണൂർ) മൂന്നാം സ്ഥാനത്തിനും അർഹരായി. സംസ്ഥാന വൈസ് പ്രസിഡണ്ട് രജീഷ് ജോയിൻ്റ് സെക്രട്ടറിമാരായ ഭാഗി, അനുരൂപ് മീഡിയ കോഡിനേറ്റർ പ്രദീശ് ലാലു എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി. 

വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും മത്സരാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം അബ്ദുറസാഖ് സ്വാഗതവും, കോഴിക്കോട് ജില്ല പ്രസിഡണ്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right