കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. വായനശാലയുടെ രക്ഷാധികാരി സി. മാധവൻ മാസ്റ്റർ പതാക ഉയർത്തി. പൂമംഗലത്ത് അബ്ദുറഹിമാൻ സാഹിബ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെടുത്തി ബാലവേദി ഒരുക്കിയ, ഗോകുൽ ദാസ് രചനയും സംവിധാനവും നിർവഹിച്ച "നാളെയുടെ ഇന്ത്യ" എന്ന ഷോർട്ട് ഫിലിം വാർഡ് മെമ്പർ വിമിഷ സ്വിച്ച് ഓൺ ചെയ്തു. ഫിലിം വേദിയിൽ പ്രദർശിപ്പിച്ചു.
എം മധു, എം മനോജ് കുമാർ,ടി.കെ രാജേന്ദ്രർ മാസ്റ്റർ,എന്നിവർ സംബന്ധിച്ചു. മധുരം വിതരണം ചെയ്തു. വായനശാല സിക്രട്ടറി എം എ. ഷുക്കൂർ സ്വാഗതവും, ലൈബ്രേറിയൻ അഞ്ജുഷ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
Tags:
NANMINDA