Trending

എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മദ്രസ്സയിൽ സ്മാർട്ട്‌ ക്ലാസ്സ് റൂമുകൾ ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ: എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മദ്രസ്സയിൽ സ്മാർട്ട്‌ ക്ലാസ്സ് റൂമുകൾ കൊടുവള്ളി എം.എൽ.എ. പി. കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ചുള്ള ഭൗതിക വിദ്യയും, ഡിജിറ്റൽ സാങ്കേതിക വിദ്യയും മതപഠനത്തോടൊപ്പം സമന്വയിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന്  പുതുതായി സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എം.എൽ.എ. പറഞ്ഞു.


കുട്ടികളിൽ പഠനം കൂടുതൽ രസകരവും, ലളിതവുമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കും. അത്യാധുനിക സജ്ജീകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുള്ളത്.


ചടങ്ങിൽ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സമദ് വട്ടോളി അധ്യക്ഷത വഹിച്ചു. ജഅഫർ ബാഖവി എളേറ്റിൽ പ്രാർത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ. ഇബ്രാഹിം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. 


കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷയിൽ ഡിസ്റ്റിങ്ഷൻ ലഭിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണം കിഴക്കോത്ത് ഗ്രാമപഞ്ചായത് പ്രസിഡന്റ് സി. സുബൈർ മാസ്റ്ററും, സർട്ടിഫിക്കേറ്റ് വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എൻ.സി. ഉസയിൻ മാസ്റ്ററും നിർവ്വഹിച്ചു. മദ്രസയിലെ ആദ്യ ബാച്ചിലെ (1949) വിദ്യാർത്ഥിയായിരുന്ന കാരാട്ട് അഹമ്മദ് ഹാജിയെ കൊടുവള്ളി എം. എൽ. എ. ഉപഹാരം നൽകി ആദരിച്ചു.

എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് ദാരിമി, മദ്രസ സദർ മുഅല്ലിം മൂസ മുസ്‌ലിയാർ, വിവിധ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

മഹല്ല് ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മദ്രസ പൂർവ്വ വിദ്യാർത്ഥി പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട് സ്വാഗതവും,  മാനേജ്‌മെന്റ് കമ്മിറ്റി  ട്രഷറർ കെ.പി.സി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right