എളേറ്റിൽ: എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ ദാറുൽ ഹുദാ ഇസ്‌ലാമിക് സെൻ്ററിൽ വെച്ച് ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ല്യാർ അനുസ്‌മരണവും ദുആ മജ്‌ലിസും നടന്നു. റെയ്ഞ്ച് പ്രസിഡൻ്റ് .പി.കെ. മുനീർ ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം SKJMCC സ്റ്റേറ്റ് ഉപാധ്യക്ഷൻ കെ. കെ. ഇബ്രാഹിം മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.
SKIMV ബോഡ് മുഫത്തിശ് അബ്ദുറസാഖ് ഫൈസി പ്രാർത്ഥന നടത്തി. ഉസ്താദ് ചെറിയ മുഹമ്മദ് ഫൈസി അൽ ഹൈത്തമി അനുസ്മരണ പ്രഭാഷണം നടത്തി. SKMMA ജില്ലാ സെക്രട്ടറികെ.കെ. നാസിർ ഹാജി ആശംസ നേർന്നു. സമസ്ത കൊടുവള്ളി മണ്ഡലം സെക്രട്ടരി ഇ.അഹ്‌മദ് കുട്ടിഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
റെയ്ഞ്ച് സെക്രട്ടറി എം.കെ.അബ്ദുൽ അസീസ് ജസ്‌രി സ്വാഗതവും, മുഹമ്മദ് സ്വാലിഹ് അസ്‌ഹരി ചോലയിൽ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS