Trending

പ്രവാസികൾക്ക് സന്തോഷവാർത്ത: നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ ചേരാൻ വീണ്ടും അവസരം.

സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന 'നോർക്ക കെയർ പ്ലസ്' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ പ്രവാസി മലയാളികൾക്ക് 2026 ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ അവസരം.

മുഖ്യമന്ത്രി V. D. Satheesan ആഗസ്റ്റ് 18-ന് പദ്ധതിയുടെ പുതിയ എൻറോൾമെന്റ് ഘട്ടം ഉദ്ഘാടനം ചെയ്യും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

🔺 ₹5 ലക്ഷം മുതൽ ₹1 കോടി വരെ 7 വ്യത്യസ്ത ഇൻഷുറൻസ് സ്ലാബുകൾ.

🔺 പോളിസിയിൽ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം.

🔺 ₹10 ലക്ഷം മുതൽ ₹1 കോടി വരെയുള്ള പോളിസികളിൽ സമാന തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ ലഭിക്കും.

🔺 നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസി കേരളീയർക്ക് അംഗമാകാം.

🔺 കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാണ്.

നോർക്ക കെയർ പദ്ധതിയിൽ:

🔺 ₹5 ലക്ഷം ആരോഗ്യ ഇൻഷുറൻസ്.

🔺 ₹10 ലക്ഷം ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ (പ്രൈമറി മെമ്പർക്ക്).

ഇതിനകം ലഭിച്ച നേട്ടം: 

🔺 2026 ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം 31,660 ക്ലെയിമുകളിലായി ₹227 കോടിയിലധികം ധനസഹായം നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലൂടെ വിതരണം ചെയ്തിട്ടുണ്ട്.

🔺 പ്രവാസികൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷയും മികച്ച ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാൻ ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ പദ്ധതിയിൽ അംഗമാകൂ.
Previous Post Next Post
3/TECH/col-right