Trending

എൽഇഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗിഫ്റ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ എൽഇഡി ബൾബ് നിർമ്മാണത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ കെ കെ. ഷനീഫ അധ്യക്ഷത വഹിച്ചു. വി അബ്ദുൽ സലീം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

എൽഇഡി ബൾബുകളുടെ പ്രവർത്തന തത്വം, ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം, വിവിധ ഇലക്ട്രോണിക് ഘടകങ്ങളുടെ പരിചയപ്പെടൽ എന്നിവയോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ബൾബുകളുടെ ഭാഗങ്ങൾ കൃത്യതയോടെ കൂട്ടിച്ചേർക്കാൻ പ്രായോഗിക പരിശീലനം ഓരോ കുട്ടിക്കും പ്രത്യേകമായി നൽകി

സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഇ സൈറ, എ കെ എസ് നദീറ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. അമയ ബിനീഷ് സ്വാഗതവും ഇംതിസാം അനസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right