Trending

മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ഡോ: ടി. മൻസൂറലിക്ക്.

നരിക്കുനി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ  എൻഎസ്എസ് യൂണിറ്റുകളിലെ മികച്ച പ്രോഗ്രാം ഓഫീസർ ആയി നരിക്കുനി പാലങ്ങാട് തേലശ്ശേരി ഡോ: ടി.  മൻസൂറലിയെ തെരഞ്ഞെടുത്തു.  ഫാറൂഖ് കോളേജിലെ  എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസറും മലയാള വിഭാഗം മേധാവിയുമാണ് ഡോ മൻസൂറലി.

ഫാറൂഖ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന നിരവധി  സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ഭവന നിർമ്മാണം, ആതുര ശുശ്രൂഷാരംഗത്തെ സേവനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ്. 

പാലങ്ങാട് തേലശ്ശേരി സുലൈമാൻ മാസ്റ്ററുടേയും, സുലൈഖയുടേയും മകനാണ് മൻസൂറലി.

Previous Post Next Post
3/TECH/col-right