Trending

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് റദ്ദാക്കും: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം:റോഡുകളിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ചീറ്റിയൊഴുക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.
മത്സ്യം കൊണ്ടുപോകുന്ന ചില വാഹനങ്ങളിൽ പ്രത്യേക പൈപ്പുകൾ ഘടിപ്പിച്ച് മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കുന്ന പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.
​​
റോഡിലേക്ക് 
ഒഴുക്കുന്ന മീൻവെള്ളം യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.വഴുവഴുപ്പുള്ള മീൻവെള്ളം റോഡിൽ വീഴുന്നത് ഇരുചക്ര വാഹനങ്ങൾ തട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നു.ദുർഗന്ധം വമിക്കുന്ന ഈ മലിനജലം തെരുവുകളിൽ കെട്ടിക്കിടക്കുന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു.
​മത്സ്യം കൊണ്ടുപോകുന്ന വാഹന ഉടമകൾ ഇത്തരം മലിനജലം വാഹനങ്ങളിൽ തന്നെ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ടാങ്കുകളിൽ ശേഖരിക്കണമെന്ന് അധികൃതർ അറിയിച്ചു. ശേഷം, ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തുന്ന നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ മാത്രമേ ഇത് ഒഴുക്കി കളയാൻ പാടുള്ളൂ.
​സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.
Previous Post Next Post
3/TECH/col-right