എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷവും, വിവിധ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനവും,'മൂൺ വൈബ് 2k26' ഉം സംഘടിപ്പിച്ചു. കൊടുവള്ളി സബ്ജില്ല സയൻസ് ക്ലബ്ബ് കൺവീനർ
പി.പി.സഫ്നിയ ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ ഒരുക്കിയ മിനി പ്ലാനറ്റേറിയം കുട്ടികൾക്ക് പുതിയ അനുഭവമായി. കൂടാതെ മൂൺ വാലി ചിത്രപ്രദർശനം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, വിവിധ ശാസ്ത്ര ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം, കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ പ്രദർശനം, ചാന്ദ്ര മനുഷ്യർ നമ്മുടെ കൂടെ എന്നീ പരിപാടിയും നടന്നു.
പി ടി എ പ്രസിഡണ്ട് കെ.സി. ഫസ് ലു റഹ്‌മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാദ്ധ്യാപകൻ എം.വി. അനിൽകുമാർ, സി. സുൽഫത്, സി.കെ. അബ്ദുൽ അമീർ, സവിത പി. മോഹൻ, വി.സജിത്, കെ.സുമയ്യ,കെ.ആമിന ഷഹർബാൻ എന്നിവർ സംസാരിച്ചു.
Tags:
EDUCATION