Trending

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; രണ്ടാം ക്ലാസുകാരൻ ലോറി കയറി മരിച്ചു.

കോഴിക്കോട്: മുക്കം മണാശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. 



സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ വീട്ടിലേക്ക് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം. മണാശേരി സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അമൽ (7 വയസ്സ്) ആണ് മരിച്ചത്.

മണാശേരി പുല്‍പ്പറമ്പ് എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ഓട്ടോയുടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

തൊട്ടുപിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.
Previous Post Next Post
3/TECH/col-right