Trending

സി.എം. കിഡ്സ് ജേതാക്കളെ അനുമോദിച്ചു.

പൂനൂർ: പൂനൂർ ജി.എം.എൽ.പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ് നേടിയ 17 വിദ്യാർത്ഥികൾക്ക് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. ബാലുശ്ശേരി എം.എൽ.എ.  വി.ടി. സൂരജ് പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. 

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ സ്കൂൾ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.            
            
പി.ടി.എ പ്രസിഡന്റ് മുനീർ മോയത്ത്, എസ്.എം.സി ചെയർമാൻ മുഹമ്മദ് ഷാഫി, എം.പി.ടി.എ പ്രസിഡന്റ് ഫസ്ന,തുഫൈൽ പി., ലത്തീഫ് എൻ.കെ.,ഫസീല, രഞ്ജിത്ത് ബി.പി.,എ.പി. മുഹമ്മദ് അഷ്റഫ്,അനന്തു വി.കെ., ഷൈമ എ.പി. എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും, അരുണ കെ. നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right