Trending

കുട്ടികളുടെ റേഡിയോ പ്രക്ഷേപണം തുടങ്ങി.

കുട്ടമ്പൂർ: കുട്ടമ്പൂർ ദേശീയ വായനശാല & ഗ്രന്ഥാലയം, ബാലവേദി ഒരുക്കുന്ന കുട്ടികളുടെ റേഡിയോ പ്രക്ഷേപണ പരിപാടി (ധ്വനി റേഡിയോ) ആരംഭിച്ചു, കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം എൻ രാജേഷിന്റെ ഉദ്ഘാടന ഭാഷണം പ്രക്ഷേപണം ചെയ്തു കൊണ്ടാണ് തുടക്കം കുറിച്ചത്. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വാർത്ത വായന, പുസ്തക പരിചയം, എസ്.ജാനകി ഓർമ പൂക്കൾ എന്നീ പരിപാടികളും പ്രക്ഷേപണം ചെയ്തു.
       
കുട്ടികളിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക, വായനാ ശീലം വളർത്തുക, പ്രകടനപരത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടികൾ ദിനേന പ്രക്ഷേപണം ഉണ്ടായിരിക്കും. വാർത്ത വായന, പുസ്തകപരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, കവിതാലാപനം, ചലച്ചിത്ര ഗാനാലാപനം, നാടൻ പാട്ട്, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതാണ്.

ബാലവേദി സാരഥികളായ ആഥിൻ, ഫാദിൻ, ഹാദിയ, തേജാ ലക്ഷ്മി, ശ്രീവേദ്, ആ വണി, ദേവതീർഥ,ദീക്ഷിത്ത് എന്നിവർ നേതൃത്വം നൽകുന്നു.
Previous Post Next Post
3/TECH/col-right