എളേറ്റിൽ: എളേറ്റിൽ വട്ടോളി ആസ്ഥാനമായി പുതിയ വില്ലേജ് ഓഫീസ് സ്ഥാപിക്കണമെന്ന് എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ വിവിധ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനായി പൊതുജനങ്ങളും വ്യാപാരികളും ദൂരെയുള്ള വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉൾപ്പെടെയുള്ള നിരവധി ബുദ്ധിമുട്ടുകൾ ജനങ്ങൾ നേരിടുകയാണ്.
ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ രേഖകൾ, നികുതി സംബന്ധമായ സേവനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക്
ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവർ അടിയന്തരമായി ഇടപെട്ട് എളേറ്റിൽ വട്ടോളി ആസ്ഥാനമായി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന് എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:
ELETTIL NEWS