എളേറ്റിൽ:എളേറ്റിൽ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുവള്ളി, കുന്നമംഗലം നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാർക്കുള്ള സ്വീകരണവും വ്യാപാരി കുടുംബങ്ങളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങും ഇന്നലെ എളേറ്റിൽ വ്യാപാരഭവനിൽ വെച്ച് ഭംഗിയായി സംഘടിപ്പിച്ചു.
വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി MA റസാഖ് മാസ്റ്റർ MLA,PK ഫിറോസ് MLA എന്നിവർ ചേർന്ന് ആദരിച്ചു. സമൂഹത്തിന്റെ വികസനത്തിനും യുവതലമുറയുടെ പുരോഗതിക്കും വിദ്യാഭ്യാസത്തിനും ലഹരിവിരുദ്ധ ബോധവൽക്കരണത്തിനും വ്യാപാരി സമൂഹം നൽകുന്ന പിന്തുണയുടെ പ്രഖ്യാപനമായിരുന്നു ചടങ്ങ്.
തുടർന്ന് കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ക്യാമ്പയിന് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് MLA മാർ ആഹ്വാനം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ KVVES ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉത്ഘാടനം ചെയ്തു. എംഎൽഎമാരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. AK അബ്ദുള്ള, അഷ്‌റഫ് മൂത്തേടത്, TP ഖാദർ ഹാജി, ശംസുദ്ധീൻ എളേറ്റിൽ, നജീബ്, നാസർ ഹാജി, നാസർ പി ടി, മുരളീധരൻ, സജ്‌ന എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ സ്വാഗതവും, ഷംസു ആലീസ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS