കോഴിക്കോട് : ലഹരി നിർമ്മാർജ്ജന പ്രവർത്തനത്തിൽ മാധ്യമ പ്രവർത്തകർക്ക് നിർണ്ണായക പങ്കുവഹിക്കാൻ കഴിയുമെന്നും, ലഹരി ഗ്രസിക്കുന്ന സമൂഹം സാമൂഹ്യ പുരോഗതിക്ക് വിഘാതമാണെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയപേഴ്സൺസ് യൂനിയൻ (ഐ ആർ എം യു ) കോഴിക്കോട് സിറ്റി മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. അത്താണിക്കൽ എ.ആർ. വി ഹാളിൽ വെച്ച് നടന്ന സിറ്റി മേഖല കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ധ്രൂവൻ നായർ അധ്യക്ഷത വഹിച്ചു. ,ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.പി.സതീഷ്, എസ്.പി.അംജത്,ബഷീർ ആരാമ്പ്രം , രഘുനാഥ് പുറ്റാട്, ഉസ്മാൻ ഏരോത്ത്, പി.ടി.ജംഷിദ്, ടി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഉസ്മാൻ ഏരോത്ത് (പ്രസിഡൻ്റ്), ടി.മനോജ് കുമാർ(വൈസ് പ്രസിഡന്റ്), പി.ടി.ജെംഷിദ് സെക്രട്ടറി), ടി.എം. ഗമിത (ജോ.സെക്രട്ടറി), ധ്രുവൻ നായർ (ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags:
KOZHIKODE