കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും നടത്തി. കുട്ടമ്പൂർ സലഫി മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ഒ.കെ ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിമിഷ പാറയിൽ ഉദ്ഘാടനം ചെയ്തു.
കുട്ടമ്പൂർ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ടി.രാമനാഥൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സർഗാത്മകതയുടെ പോരാട്ടവീര്യം സമ്മാനിച്ച രാഷ്ട്രീയ നേതാവായിരുന്നു കെ. ദാമോദരനെന്ന് അദ്ദേഹം പറഞ്ഞു.
ടി.അബ്ദുൽ ഹഖ് മാസ്റ്റർ ആശംസകൾ നേർന്നു. കെ.കെ ലോഹിതാക്ഷൻ സ്വാഗതവും, വായനശാല ജോ.സിക്രട്ടറി എം.മനോജ് കുമാർ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന സാഹിത്യ ക്വിസ് മത്സരത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ടി.രാമനാഥൻ മാസ്റ്റർ ക്വിസ് നയിച്ചു. യു.പി വിഭാഗത്തിൽ ആവണി എം ബി.( സി.സി.യു.പി സ്കൂൾ ഇയ്യാട് )ഒന്നാം സ്ഥാനവും അമൽ സാബിത്ത് (ജി .എം യു.പി. സ്കൂൾ, എളേറ്റിൽ ) രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ദക്ഷ് വി ഒന്നാം സ്ഥാനവും സിയ റഹ്മ രണ്ടാം സ്ഥാനവും (ഇരുവരും കുട്ടമ്പൂർ ഹൈസ്കൂൾ ) കരസ്ഥമാക്കി.
ടി.കെ.വാസുദേവൻ മാസ്റ്റർ,ലൈല ടീച്ചർ, ലേഖ ടീച്ചർ, എം.പി വാസു മാസ്റ്റർ,ഗോകുൽദാസ്, അജിത്ത്, അഞ്ജുഷ എന്നിവർ നേതൃത്വം നൽകി.
Tags:
NANMINDA