പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ‘സജ്ജം' പദ്ധതിയുടെ ഉദ്ഘാടനവും ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള മാസ്റ്റർ അധ്യക്ഷനായി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്‌ലം കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് മെമ്പർ എം ഹംസ മാസ്റ്റർ, പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്‌മാസ്റ്റർ പി കെ മഹേഷ്, പിടിഎ പ്രസിഡന്റ് എൻ അജിത് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി പി അബ്ദുൽ ലത്തീഫ്, എസ് എം സി ചെയർമാൻ ബി ബി ബിജിത്ത് ലാൽ, എം പി ടി എ ചെയർപേഴ്‌സൺ ജാസ്മിൻ തൗഫീഖ്, നിഷിത, വി അബ്ദുൽ സലീം, സി കെ ദിനേശ്, ഇ. സൈറ കെ. ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു
Tags:
EDUCATION