Trending

സി. എൻ.അഹമ്മദ് മൗലവി പുരസ്കാരം ഡോ:എം.പി. മുജീബ് റഹ്മാന്

കോഴിക്കോട്: സി. എൻ. അഹമ്മദ് മൗലവി പുരസ്കാരം ഡോ: എം.പി മുജീബ് റഹ്മാന്. "ദേശഭാവനകളും മുസ്ലിങ്ങളും'' എന്ന കൃതിക്കാണ് പുരസ്കാരം.




പന്നിക്കോട്ടൂർ മഞ്ഞളാം പൊയിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും, ഖദീജയുടെയും മകനായ മുജീബ് റഹ്മാൻ കലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം
പ്രൊഫസറാണ്.


25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഈ മാസമവസാനം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഡോ. എം. എം.ബഷീർ ചെയർമാനും
അസീസ് തരുവണ, ഡോ. സഹ
ദ് ബിൻ അലി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ഡോ. എം.പി. മുജീബു റഹ്മാൻ

കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗത്തിൽ പ്രൊഫസർ. സെൻ്റർ ഫോർ മലബാർ സ്റ്റഡീസ് ഡയറക്ടർ. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗത്തിൽ നിന്ന് പ്രൊഫ. കെ. എൻ. ഗണേശിൻ്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി.

ദേശീയവും അന്തർദേശീയവുമായ വിവിധ സെമിനാറുകളിലായി നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ച് ചരിത്ര ജേർണലുകളിലും പുസ്തകങ്ങളിലുമായി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ദേശഭവനയും ഇന്ത്യൻ മുസ്‌ലിംകളും (2025); കേരള ചരിത്രം: പുതുവഴികൾ(എഡി.) (2025); കേരള ചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (2022),
Malabar in Transition (2020); Peninsular India: Essays on South Indian History, (Ed.) (2018); എറിക് ഹോബ്സ്ബാം: ചരിത്രരചനയിലെ വിസ്മയം (എഡി.) (2018); The Other side of the Story: Tipu Sultan, Colonialism and Resistance in Malabar (2016); Explorations in South Indian History (Ed.) (2014); The Locale Speaks: Papers in Local History (Ed.)(2009), ചരിത്രമെഴുത്തിെന്റ ചരിത്രം (2008)എന്നിവയാണ് പ്രധാന കൃതികൾ.
Previous Post Next Post
3/TECH/col-right