പൂനൂർ: പൂനൂർ ടൗണിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് പൂനൂർ സർക്കിൾ കമ്മിറ്റി ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ വി.ടി സുരാജിന് നിവേദനം സമർപ്പിച്ചു.
ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ പൂനൂരിൽ മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്ക് കാരണം വ്യാപാരികളും പൊതുജനങ്ങളും വിദ്യാർത്ഥികളും നേരിടുന്ന വലിയ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം കൈമാറിയത്.പ്രശ്നപരിഹാരത്തിനായി പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളും കമ്മിറ്റി നിവേദനത്തിലൂടെ മുന്നോട്ടുവെച്ചു.
ജനങ്ങളുടെ ഈ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
എസ്.വൈ.എസ് പൂനൂർ സോൺ സെക്രട്ടറി അനസ് കാന്തപുരം, ഷമീർ വാളന്നൂർ, സോൺ എക്സിക്യൂട്ടീവ് അംഗം ജാഫർ സഖാഫി സർക്കിൾ പ്രസിഡണ്ട് റാഷിദ് സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് യു.എം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഫായിസ് , നാസർ മാസ്‌റ്റർ , നസർ കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.
Tags:
POONOOR