താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ താലൂക്ക് ഹെഡ്ക്വാർട്ടർ ആയി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യു. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ എംഎൽഎ എന്ന നിലയിൽ ആരോഗ്യ മന്ത്രിയോടും മുഖ്യമന്ത്രിയോടും ആദ്യം ആവശ്യപ്പെട്ട കാര്യം താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ അപ്ഗ്രേഡ് ചെയ്യണമെന്നതായിരുന്നു. ഇന്ന് ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുന്നു.
മലയോര മേഖലയിൽ നിന്നടക്കം ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ താലൂക്ക് ഹെഡ്ക്വാർട്ടർ ആയി ഉയർത്തുന്നതോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. ഇന്ന് കോഴിക്കോട് കായകൽപം ജനസമ്പർക്ക പരിപാടിയിൽ വെച്ച് ആരോഗ്യമന്ത്രിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
Tags:
KODUVALLY