Trending

പുല്ലോറമ്മൽ എ എം എൽ.പി പ്രീ സ്കൂളിന് അന്താരാഷ്ട്ര എക്സലൻസി അവാർഡ്.

കൊടുവള്ളി:ആരാമ്പ്രം പയിമ്പാലശ്ശേരി (പുല്ലോറമ്മൽ ) എ എം എൽ പി സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നറെയിൻബോ ഗാർഡൻസ് പ്രീ സ്കൂളിന് മികവിന്റെ അംഗീകാരം. ലോക മൊണ്ടസോറി കൗൺസിലിന്റെ 21-ാമത് വേൾഡ് മോന്റി സോറി സമ്മിറ്റ് (World Montessori Summit ) 2026ന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും നവീന പഠനരീതികൾക്കുമുള്ള എക്സലൻസി അവാർഡാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്. 

മോണ്ടിസോറി കൗൺസിലും, ഭാരത് എജ്യൂക്കേഷൻ ഫൌണ്ടേഷനുമാണ് ശിശുകേന്ദ്രീകൃത പഠന രീതികളോട് സ്ഥാപനത്തിനുള്ള പ്രതിബന്ധത പരിഗണിച്ച് അവാർഡി
ന് തിരഞ്ഞെടുത്തത്. കോഴിക്കോട് ഇന്നലെ നടന്ന ചടങ്ങിൽ വേൾഡ് മോണ്ടിസോറി കൗൺസിൽ
എക്സിക്യൂട്ടീവ് ഡയരക്ടർ നർമ്മദ
നാരായണൻ അവാർഡ് വിദ്യാലയ
അധികൃതർക്ക് കൈമാറി. ഭാരത് എജ്യൂക്കേഷണൽ ഫൌണ്ടേഷൻ മാനേജിംഗ് ഡയരക്ടർ ഇ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

കെ.വി നൗഷാദ്, ഡോ.സി എൻ ബാലകൃഷ്ണൻ നമ്പ്യാർ, സ്കൂൾ അധികൃതരായ ഐശര്യ.കെ.പി , ഷാനു ജാസ്മിൻ, സാബിറ ടി.കെ തുടങ്ങിയവർ ഏറ്റുവാങ്ങി. ഡോ: പി കെ നൗഷാദ് സ്വാഗതവും ജയസി നന്ദിയും പറഞ്ഞു

Previous Post Next Post
3/TECH/col-right