Trending

പൂനൂർ ടൗണിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം.

പൂനൂർ: പൂനൂർ ടൗണിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. പൂനൂർ ടൗണിൽ ഹൃദയഭാഗത്ത് മഠത്തുംപൊയിൽ റോഡും, എളേറ്റിൽ വട്ടോളി റോഡും, സംസ്ഥാന പാതയും കൂടിച്ചേരുന്ന ഭാഗം എന്നും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. പലപ്പോഴും വാഹനങ്ങളുടെ നീണ്ട വരി ഉണ്ടാവാറുണ്ട്.

രാവിലെ 8 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 7 വരെയുമുള്ള സമയം കാൽനടയാത്ര പോലും ദുസ്സഹമാക്കുന്നത്ര ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം നിരവധി സ്കൂൾ കുട്ടികളും സ്വകാര്യ ആശുപത്രിയിലേക്ക് പോവുന്ന രോഗികളുമാണ് വലയുന്നത്. 

ടൗണിലെ പരിമിതിയും, വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും, റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതും, വാഹനങ്ങൾ ലൈൻ പാലിക്കാതെ കയറ്റി വെക്കുന്നതും ടൗണിലെ ഗതാഗത തടസ്സത്തിന് പ്രധാനമായും കാരണമാകുന്നത്. കൃത്യമായ നടപ്പാതകൾ ഇല്ലാത്തതും തിരക്കിന് ആക്കം കൂട്ടുന്നു. 

പൂനൂരിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റോ, സ്ഥിരം പോലീസ് സംവിധാനങ്ങളോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
Previous Post Next Post
3/TECH/col-right