നരിക്കുനി: ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘരൂപീകരണ യോഗം കൊടുവള്ളി നിയോജക മണ്ഡലം എം. എൽ. എ. പി.കെ. ഫിറോസ് ഉദ്ഘാടനംനിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ലൈല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ മാസ്റ്റർ,പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സി കെ സലീം, ഷെർലി പയ്യടി,സഫീന ബഷീർ, മെമ്പർമാരായ ടി കെ സുനിൽകുമാർ,സുനിത,സുഗുണ, ഗിരിജ ടീച്ചർ, മുൻ പ്രസിഡണ്ടുമാരായ പി ശശീന്ദ്രൻ മാസ്റ്റർ, വി സി മുഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ മനോജ് കുമാർ, ഫയർ ഓഫീസർ പ്രദീപ്, വിപിൻദാസ്, എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ സി അബ്ദുൽ ഖാദർ, പി ഐ വാസുദേവൻ നമ്പൂതിരി, ശിവാനന്ദൻ മന്നത്ത്,മനോജ് നടുക്കണ്ടി, ഒപിഎം ഇത്ബാൽ, മജീദ് മoത്തിൽ, തുടങ്ങിയവർ പങ്കെടുത്തു. ചെയർമാനായി പി.കെ ഫിറോസ് MLA, ജനറൽ കൺവീനറായി പഞ്ചായത്ത് പ്രസിഡണ്ട് സി.പി ലൈല, ട്രഷററായി ജൗഹർ പൂമംഗലത്തെയും തെരഞ്ഞെടുത്തു.
Tags:
NARIKKUNI