കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചത്. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിന് എതിരെയാണ് കുടുംബത്തിൻ്റെ പരാതി.
വൃക്കയിലെ കല്ലു നീക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിന് ആദ്യം സ്ഥാനം മാറി ശസ്ത്രക്രിയ നടത്തി. പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി.