Trending

നവാഗതർക്ക് നവ്യാനുഭവമായി മാജിക് ഷോ.

പൂനൂർ : പഠനത്തോടൊപ്പം സന്തോഷവും സർഗാത്മകതയും നിറഞ്ഞ വിദ്യാലയാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പൂനൂർ ജി എം എൽ പി സ്‌കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാജിക് ഷോ നവാഗതർക്ക് കൗതുകമായി.മജീഷ്യൻ ഹനീഫ രാജഗിരിയാണ് കുട്ടികളിൽ വിസ്മയമുണർത്തിയ പരിപാടി  അവതരിപ്പിച്ചത്.              

പിടിഎ പ്രസിഡണ്ട് മുനീർ മോയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സാജിത പി.ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റും സൗജന്യ നോട്ട്ബുക്ക് വിതരണവും വേദിയിൽ നടന്നു.

മുഹമ്മദ് ഷാഫി, ഫസ്‌ന ഉനൈസ്, നൂർജഹാൻ, രഞ്ജിത്ത് ബി.പി. എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ്. എൻ.കെ. സ്വാഗതവും, അരുണ.കെ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right