Trending

എളേറ്റിൽ നോർത്ത് എ.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു.

എളേറ്റിൽ: എളേറ്റിൽ നോർത്ത് (ചളിക്കോട്) എ.എം.എൽ.പി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുഞ്ഞുങ്ങളെ തലപ്പാവ് ധരിപ്പിച്ച് സ്വീകരിക്കുകയും ആഘോഷപൂർവം JRC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിലേക്ക് ആനയിക്കുകയും ചെയ്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സി. ഉസൈൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ബഷീർ ഗ്രാൻഡ് അധ്യക്ഷത വഹിച്ചു.
എം.പി.ടി.എ വൈസ് ചെയർപേഴ്സൺ ജംഷീന, അധ്യാപകരായ ആബിദ, സുഹാന, ജോഷ്മിത, ശ്രീജിഷ, മൻസൂറ, ഷമീൽ, ഫെബി,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രധാനാധ്യാപിക സിന്ധു ടീച്ചർ സ്വാഗതവും സജ്ന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി പി.കെ. ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള സ്നേഹോപഹാരങ്ങൾ എം.സി. ഉസൈൻ മാസ്റ്റർ വിതരണം ചെയ്തു. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്ത് പ്രവേശനോത്സവ ആഘോഷങ്ങൾക്ക് മധുരമേകി.

പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും സന്തോഷവും പകരുന്ന തരത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
Previous Post Next Post
3/TECH/col-right