എളേറ്റിൽ: കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാന പ്രകാരം വിവിധ ചാപ്റ്ററുകളിൽ ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ബക്രീദ് മഹർജാൻ ജില്ലാ തല ഉദ്ഘാടനം കേരള മാപ്പിളകലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന് കീഴിൽ എളേറ്റിൽ വാട്ടോളിയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈർ മാസ്റ്റർ നിർവഹിച്ചു.ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ റഷീദ് അധ്യക്ഷനായി.
പട്ടേരി വോയ്‌സ് നേടിയനാട്, എളേറ്റിൽ ഓൺലൈൻ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പരേതനായ ആദം നെടിയനാടിനെ അനുസ്മരിച്ചു. അക്കാദമി സംസ്ഥാന രക്ഷാധികാരി ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നടത്തി.
കവി ഹസൻ നെടിയനാട്, അക്കാദമി ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി, മുഹമ്മദലി കട്ടിപ്പാറ, പി.പി ഫൈസൽ, യസീദ് മേപ്പള്ളി, മുഹമ്മദ് മാസ്റ്റർ കിഴക്കോത്ത്, പി കെ കുഞ്ഞമ്മദ് മാസ്റ്റർ, പി സി അഹമ്മദ് കുട്ടി, കൊടുവള്ളി ബ്ലോക്ക് മെമ്പർ എൻ. സി. ഉസയിൻ മാസ്റ്റർ, അഷ്‌ഹർ എളേറ്റിൽ തുടങ്ങിയവർ സംസാരിച്ചു.
കൊടുവള്ളി ചാപ്റ്റർ ജനറൽ സെ
ക്രട്ടറി അബ്ദുറഹ്മാൻ കൊടുവള്ളി സ്വാഗതവും, ട്രഷറർ എൻ.കെ അഹമ്മദ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ ലൈവ് ഗാനമേളയും അരങ്ങേരി.
ബക്രീദ് മഹർജാന്റെ ഭാഗമായി ഇന്ന് നാദാപുരം, ഒളവണ്ണ, വടകര എന്നീ
ചാപ്റ്ററുകളിലും നാളെ ഫറോക്ക്, കുറ്റ്യാടി, നല്ലളം ചാപ്റ്ററുകളിലും പരിപാടി നടക്കും.
Tags:
ELETTIL NEWS