Trending

സഹായി സാന്ത്വനം ക്യാമ്പയിൻ: സർക്കിൾ തല ഉദ്ഘാടനം.

എളേറ്റിൽ: സഹായി സാന്ത്വനം ക്യാമ്പയിൻ എളേറ്റിൽ സർക്കിൾ തല ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അയ്യൂബ് പൂക്കോടിന് കവർ നൽകി നിർവഹിച്ചു.

മെഡിക്കൽ കോളേജ് കേന്ദ്രമായി ജീവകാരുണ്യ സാന്ത്വന മേഖലയിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് സഹായി.സഹായി വാദി സലാമിന്റെയും സാന്ത്വനത്തിന്റെയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണ ക്യാമ്പയിൻ ദുൽഹജ്ജ് 10 വരെ നടക്കും.
 
ചടങ്ങിൽ പി.വി. അഹമ്മദ് കബീർ,  ജഅഫർ സഅദി എളേറ്റിൽ, മുഹമ്മദ് ചോലയിൽ എന്നിവർ സംബന്ധിച്ചു.

Previous Post Next Post
3/TECH/col-right