Trending

സ്കൂൾ വാൻ ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കുക.

സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. സ്കൂൾ ബസുകളും വാനുകളും അവസാനവട്ട ഫിറ്റ്നസ് പരിശോധനയിലാണ്. വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കുന്നതുപോലെ സ്കൂൾ ബസുകളും മറ്റും ഓടിക്കുന്ന ഡ്രൈവർമാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് മോട്ടർ വാഹന വകുപ്പ്.



സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്

∙ ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

∙ മദ്യപിച്ചോ, അമിത വേഗത്തിൽ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളിൽ ഉൾപ്പെട്ടവരാകരുത്.

∙ ചുവന്ന ലൈറ്റ് മറികടക്കുക, ലൈൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല

∙ ക്രിമിനൽ കേസുകളിൽ പെട്ടവരല്ല എന്നുറപ്പാക്കാൻ ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം

∙ കറുത്ത പാൻ്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാർഡ് ഉണ്ടായിരിക്കുകയും വേണം.
Previous Post Next Post
3/TECH/col-right