താമരശ്ശേരി: കൂടത്തായി പുറായില്‍ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാത്ഥിനിക്ക് പാമ്പുകടിയേറ്റു. ചിറ്റാരിക്കല്‍ തട്ടാഞ്ചേരി അന്‍സാബിന്റെ മകള്‍ ഫാത്തിമ അമറിനാണ് പാമ്പുകടിയേറ്റത്.
മദ്രസ വിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ, വയലിനോട് ചേര്‍ന്ന ഇടവഴിയില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയിപ്പോള്‍ ഐ.സിയു വില്‍ നിരീക്ഷണത്തിലാണ്. ശംസുല്‍ ഹുദാ മദ്രസ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Tags:
THAMARASSERY