എളേറ്റിൽ: മുപ്പത്തിമൂന്നാമത് എഡിഷൻ എസ്.എസ്.എഫ്. എളേറ്റിൽ ടൗൺ യൂണിറ്റ് സാഹിത്യോത്സവ് മെയ് 17 ഞാറാഴ്ച മർക്കസ് വാലിയിൽ വച്ച് നടക്കും.
കലയുടെ ആത്മീയവും, ധാർമ്മികവുമായ വശങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമാകുന്ന ഒരു വലിയ തലമുറയെ സൃഷ്ടിക്കാനാണ് സാഹിത്യോത്സവങ്ങളിലൂടെ പരിശ്രമിക്കുന്നത്.
മെയ് 17 ഞായറാഴ് ഉച്ചയ്ക്ക് രണ്ടരക്ക് മർകസ് വാലിയിൽ നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രശസ്ത യുവ സംരംഭകൻ അജ്മൽ കെ.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് നാലു ബ്ലോക്കുകളായി കലാസാഹിത്യം മത്സരങ്ങൾ നടക്കും.
വൈകിട്ട് 5 മണിക്ക് കലാനഗിരിയിൽ പതാക ഉയരും. വൈകിട്ട് 7:30 ന് നടക്കുന്ന സമാപന സംഗമത്തിൽ SSF വെഫി നാഷണൽ ചെയർമാൻ ഡോ.മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്യും.
പ്രസ്തുത പരിപാടി എല്ലാവിധ സഹകരണ സഹായത്തോടെ വിജയിപ്പിക്കണമെന്ന് എസ്എസ്എഫ് എളേറ്റിൽ ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി അമീൻ അറിയിച്ചു.
കൂടുതൽ അറിയാൻ:
Tags:
ELETTIL NEWS