എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി കത്തറമ്മൽ പാലത്തിന് സമീപം അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് പ്രധാന റോഡിന് ഭീഷണിയാകുന്നു എന്ന വാർത്തയെത്തുടർന്ന് ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു.
വാർത്തയെത്തുടർന്ന് ബന്ധപ്പെട്ട കരാർ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും, അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
" മഴയിൽ റോഡ് തകരുമെന്ന ഭീതിയിലായിരുന്നു ഞങ്ങൾ. അധികൃതർ വേഗത്തിൽ ഇടപെട്ട് സംരക്ഷണ ഭിത്തി പണിയാൻ തുടങ്ങിയത് ആശ്വാസകരമാണ്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന്" നാട്ടുകാരനായ കരീം കൈപ്പാക്കിൽ പറഞ്ഞു.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കി റോഡ് പൂർണ്ണമായും സുരക്ഷിതമാക്കുമെന്ന് ബന്ധപ്പെട്ട കരാറുകാരും ഉദ്യോഗസ്ഥരും ഉറപ്പുനൽകി.
Tags:
ELETTIL NEWS