എളേറ്റിൽ:പത്ത് വർഷം ദുരിതപൂർണ്ണമായ ഭരണം നടത്തി ജനജീവിതം ദുസ്സഹമാക്കിയ എൽ.ഡി.എഫ് ഭരണത്തിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും കൊടുവള്ളി യുഡിഎഫ് സ്ഥാനാർത്ഥി പി.കെ ഫിറോസിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും യുഡിഎഫ് കിഴക്കോത്ത് പഞ്ചായത്ത് വനിതാ കൺവൻഷൻ വോട്ടർമാരോടഭ്യർത്ഥിച്ചു.
യു ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം എ ഗഫൂർ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രിയങ്ക കരൂഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. കെ.കെ ഉനൈസത്ത്, പി.ഇസ്ഹാഖ് മാസ്റ്റർ, സി.ടി.വനജ, ഫാതിമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
Tags:
ELETTIL NEWS