എളേറ്റിൽ:സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സർവ്വീസിൽ നിന്നും വിരമിച്ചവർക്കും ലഭിക്കേണ്ട അർഹതപ്പെട്ട അവകാശങ്ങൾ നല്കാകാതെ വഞ്ചിച്ച ഇടത് പക്ഷ സർക്കാറിനെ അധികാരത്തിൽ നിന്നും താഴെയിറക്കണമെന്ന് യുഡിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ കിഴക്കോത്ത് പഞ്ചായത്ത് കൺവൻഷൻ വോട്ടർമാരോടഭ്യർത്ഥിച്ചു.
വൈദ്യുതി ചാർജ്ജും ബസ് ചാർജ്ജും വെള്ളക്കരവും ബിൽഡിംഗ് നിർമ്മാണ പെർമിറ്റ് ഫീസും ക്രമാതീതമായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ സർക്കാർ കേരള ജനതക്ക് ഭാരമായി മാറിയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.എസ്.പി.എൽ സംസ്ഥാന കൗൺസിലർ കെ.കെ.ജബ്ബാർ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ മുഹമ്മദ് മാസ്റ്റർ മുതുവാട്ടിശ്ശേരി അധ്യക്ഷത വഹിച്ചു.എൻ .കെ അഹമ്മദ് മാസ്റ്റർ, മൂസ്സകത്തറമ്മൽ, പി.സി.സലാം മാസ്റ്റർ, എം എം വിജയകുമാർ, സി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags:
ELETTIL NEWS