എളേറ്റിൽ : കഴിഞ്ഞ ദിവസം മരണപ്പെട്ട എൻജിനീയർ പി.എം. ഹബീബ് ഹാജിയുടെ സ്മരണാർത്ഥം കത്തറമ്മൽ പ്രതീക്ഷ ചാരിറ്റി ട്രസ്റ്റ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. കത്തറമ്മലിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ശംസുദ്ദീൻ ഫൈസി (മുദരിസ്, കത്തറമ്മൽ മഹല്ല്) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യോഗത്തിൽ എൻ.കെ. സമദ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും ഹബീബ് ഹാജി നൽകിയ വലിയ സംഭാവനകളെ യോഗം അനുസ്മരിച്ചു.മൊയ്തീൻ മാസ്റ്റർ, എം.പി.എ. മാസ്റ്റർ, മുഹമ്മദ് ബാഖവി, മുജീബ് കൈപാകിൽ, ടി.കെ. ബഷീർ, ബഷീർ പി.ടി, ടി.കെ. കോയ, മുഹമ്മദ് പി.പി, ടി.പി. സൈനു, ടി.കെ. അബ്ദുള്ള, ഹമീദ് പി.വി. എന്നിവർ സംസാരിച്ചു. പി.കെ. നാസർ സ്വാഗതവും,കെ.ടി. ശരീഫ് ഹാജി നന്ദിയും രേഖപ്പെടുത്തി.
Tags:
ELETTIL NEWS