Trending

കൊടുവള്ളി മണ്ഡലത്തിൽ 114 പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു: ഡോ. എം.കെ മുനീർ എം.എൽ.എ

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി സംഘടിപ്പിച്ച സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.
 നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ഡിസംബർ മാസത്തിൽ കെ.എം.ഒ കോളേജിലും താമരശ്ശേരിയിലും സംഘടിപ്പിച്ച അസസ്‌മെന്റ് ക്യാമ്പിൽ അർഹരായി കണ്ടെത്തിയവർക്ക് കേൾവി സഹായ ഉപകരണങ്ങൾ (ഹിയറിംഗ് എയ്ഡ്), വീൽചെയർ, വോക്കർ, എൽബോ ക്രച്ചുകൾ, ആക്സിലറി ക്രച്ചുകൾ, റോളേറ്റർ, പഠന സഹായ കിറ്റുകൾ (TLM Kits), കമ്മോഡ് ചെയർ, ഊന്നു വടികൾ, മുട്ട്-നടുവ് വേദനയ്ക്കുള്ള ബെൽറ്റുകൾ, സി.പി ചെയർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു. ആകെ 114 പേർക്കാണ് ഉപകരണങ്ങൾ കൈമാറിയത്.

ഇതിന് മുമ്പ് നരിക്കുനി, താമരശ്ശേരി ഗ്രാമപഞ്ചായത്തുകളിലും കട്ടിപ്പാറ സ്നേഹതീരത്തിലും മെഗാ മെഡിക്കൽ ക്യാമ്പുകളും സഹായ ഉപകരണ വിതരണവും വിജയകരമായി സംഘടിപ്പിച്ചിരുന്നു.
സാമൂഹ്യ പ്രതിബദ്ധത ഫണ്ടിന്റെ പിന്തുണയും, കേന്ദ്ര സർക്കാർ സ്ഥാപനമായ യുടെ ADIP, RVY സ്കീമുകളുടെയും സഹായത്തോടെയും, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജോബി ഇലന്തൂർ, കൊടുവള്ളി നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബുലൈസ് ആലത്തുംകണ്ടി, മലപ്പുറം പെരിന്തൽമണ്ണ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുബൈർ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജയിംസ് സ്വാഗതവും കോഴിക്കോട് സി.ആർ.സി യിലെ ഓഡിയോളജിസ്റ്റ് ഹസൻ പി.സി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right