Trending

ഇറാനില്‍ ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും.

ടെഹ്റാൻ:കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും.അലി ഖമനേയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമയേനി.അലി ഖമനേയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും.

നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ എന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്.മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം.

രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്‌ പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്.ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്.

റൂഹുള്ള ഖമനേനിയുടെ മരണശേഷമാണ് അലി ഖമനേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്.1989 മുതല്‍ ഇന്നലെ വരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.
Previous Post Next Post
3/TECH/col-right