പന്നിക്കോട്ടൂർ: കണ്ടേമ്പിലാക്കിൽ - പുനത്തിൽ റോഡ് നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജവഹർ പൂമംഗലം, വാർഡ് വികസന സമിതി കൺവീനർ കെ എം ബാലൻ, എം പി മിനി, കെ ടി അബ്ദുറഹ്മാൻ, കെ ടി മുഹമ്മദ്, ടി പി മുഹമ്മദ് കോയ, ടി പി നഫീസ, വി കെ മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.