Trending

പ്രഭാത വാർത്തകൾ

*🟨മോ​സ്കോ​യി​ൽ ക​ന​ത്ത ഡ്രോ​ൺ ആ​ക്ര​മ​ണം ; വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു*

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. ത​ന്ത്ര​പ്ര​ദാ​ന​മാ​യ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 11 ഡ്രോ​ണു​ക​ൾ യു​ക്രെ​യ്ൻ തൊ​ടു​ത്തെ​ന്നും എ​ല്ലാം ത​ക​ർ​ത്തെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും അ​ട​ച്ചു. ഞാ​യ​റാ​ഴ്ച മാ​ത്രം 71 ഡ്രോ​ണു​ക​ൾ റ​ഷ്യ​യി​ലേ​ക്ക് യു​ക്രെ​യ്ൻ അ​യ​ച്ചെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം എ​ല്ലാം വീ​ഴ്ത്തി​യെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന് ര​ണ്ട് നാ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് റ​ഷ്യ​ക്കെ​തി​രാ​യ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട‌​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് റ​ഷ്യ​ൻ സൈ​ന്യം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. എ​ന്നാ​ൽ മോ​സ്കോ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​ക്രെ​യ്‌​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

   *🟨ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്ക​ണ്ട; ക​ടു​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി*
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. അ​തി​ൽ യാ​തൊ​രു വി​ട്ടു വീ​ഴ്ച​യും ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

വീ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും. ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ന്നു വ​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
  
   *🟨പ്ര​ണ​യി​നി​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു*

പ​ലാ​മു: ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ൽ 22 വ​യ​സ്സു​കാ​ര​നാ​യ ദ​ളി​ത് യു​വാ​വി​നെ നാ​ട്ടു​കാ​ർ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ട്രാ​ക്ട​ർ ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ങ്കി​ലും, ത​ന്‍റെ പ്ര​ണ​യി​നി​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ പി​ടി​കൂ​ടി വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
കൊ​ല്ല​പ്പെ​ട്ട പ​വ​ൻ റാം ​എ​ന്ന യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്ന് മോ​ഷ​ണം പോ​യെ​ന്നു പ​റ​യു​ന്ന ബാ​റ്റ​റി​യോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് മോ​ഷ​ണാ​രോ​പ​ണം ഒ​രു മ​റ മാ​ത്ര​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്. യു​വാ​വ് ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്നും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി മ​ർ​ദ്ദി​ച്ച​താ​കാ​മെ​ന്നും പാ​ല​മു എ​സ്പി രേ​ഷ്മ ര​മേ​ശ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി തെ​ലി​യാ​ഹി ഗ്രാ​മ​ത്തി​ൽ വെ​ച്ച് യു​വാ​വി​നെ കെ​ട്ടി​യി​ട്ട് വ​ടി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​രു പ്ര​തി​യെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി.

    *🟨ധീ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി 'ടൈ​സ​ൺ'; വെ​ടി​യേ​റ്റി​ട്ടും ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കാ​ട്ടി​ക്കൊ​ടു​ത്തു*
കി​ഷ്ത്വാ​ർ: ജമ്മു കാഷ്മീരിലെ കി​ഷ്ത്വാ​റി​ലെ ഇ​ട​തൂ​ർ​ന്ന വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ക്കാ​ൻ സൈ​ന്യ​ത്തെ സ​ഹാ​യി​ച്ച​ത് ടൈ​സ​ൺ എ​ന്ന സൈ​നി​ക നാ​യ​യു​ടെ അ​സാ​മാ​ന്യ ധീ​ര​ത. ഏ​റ്റു​മു​ട്ട​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ വെ​ടി​യേ​റ്റി​ട്ടും പി​ൻ​മാ​റാ​തെ ഭീ​ക​ര​രു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം സൈ​ന്യ​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ടൈ​സ​ൺ ഇ​പ്പോ​ൾ മ​ര​ണ​ത്തോ​ട് പോ​രാ​ടു​ക​യാ​ണ്.

2 പാ​രാ സ്പെ​ഷ്യ​ൽ ഫോ​ഴ്‌​സി​ലെ അം​ഗ​മാ​യ ടൈ​സ​ൺ, ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ടി​ന് നേ​രെ സൈ​ന്യ​ത്തെ ന​യി​ക്കു​ക​യാ​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​പ്പോ​ൾ ആ​ദ്യ​ത്തെ വെ​ടി​യു​ണ്ട ടൈ​സ​ന്‍റെ കാ​ലി​ലാ​ണ് കൊ​ണ്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ടൈ​സ​ൺ കു​ര​ച്ചു​കൊ​ണ്ട് ഭീ​ക​ര​ർ​ക്ക് നേ​രെ കു​തി​ക്കു​ക​യും അ​വ​രു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം സൈ​നി​ക​ർ​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സൈ​ന്യ​ത്തി​ന് ഭീ​ക​ര​രെ വ​ള​യാ​നും മൂ​ന്ന് പേ​രെ​യും വ​ധി​ക്കാ​നും സാ​ധി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ന് ശേ​ഷം ടൈ​സ​ണെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ഉ​ധം​പൂ​രി​ലെ സൈ​നി​ക വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ടൈ​സ​ന്‍റെ നി​ല ഇ​പ്പോ​ൾ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

    *🟨കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും*
കി​ഷ്ത്വാ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യും ജെ​യ്‌​ഷെ ക​മാ​ൻ​ഡ​റു​മാ​യ സെ​യ്ഫു​ള്ള ബ​ലോ​ച് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന​മേ​ഖ​ല​യി​ൽ ക​ര​സേ​ന​യും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ട് വ​ള​ഞ്ഞ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ മൂ​ന്ന് പേ​രെ​യും വ​ധി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക നാ​യ​യാ​യ ടൈ​സ​ൺ ആ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ ടൈ​സ​ൺ നി​ല​വി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മൂ​ന്ന് എ​കെ-47 റൈ​ഫി​ളു​ക​ളും ഗ്ര​നേ​ഡു​ക​ളും വ​ൻ​തോ​തി​ൽ വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

    *🟨ഇ​ന്ത്യ​ൻ സ​മു​ദ്ര​മേ​ഖ​ല​യി​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ളു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം: സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്*
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മു​ദ്ര​മേ​ഖ​ല​യി​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു‌ടെ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ സു​ര​ക്ഷ​യ്ക്ക് ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​ന്ത്യ​യി​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ ക​പ്പ​ലു​ക​ളോ വ്യ​ക്തി​ക​ളോ ഇ​ത്ത​രം ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ ഭീ​ക​ര​ർ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം ഫോ​ണു​ക​ളി​ൽ നി​ന്നു​ള്ള സി​ഗ്ന​ലു​ക​ൾ ട്രാ​ക്ക് ചെ​യ്യു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ​തി​നാ​ൽ രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഇ​ത് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.

വി​ദേ​ശ ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​വ​രു​ടെ കൈ​വ​ശ​മു​ള്ള 'തു​രാ​യ' 'ഇ​റി​ഡി​യം'​തു​ട​ങ്ങി​യ സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണ​മെ​ന്നും അ​വ സീ​ൽ ചെ​യ്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്, നേ​വി, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യ സി​ഗ്ന​ലു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​ര​ദേ​ശ പോ​ലീ​സി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ തീ​ര​ദേ​ശ സു​ര​ക്ഷാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. 

   *🟨നാ​സ​യു​ടെ ചാന്ദ്ര​ദൗ​ത്യം വീ​ണ്ടും നീ​ളു​ന്നു; മാ​ർ​ച്ചി​ലെ വി​ക്ഷേ​പ​ണം റ​ദ്ദാ​ക്കി*

വാ​ഷിം​ഗ്ട​ൺ: സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നാ​സ​യു​ടെ ആ​ർ​ട്ടി​മി​സ് 2 ചാന്ദ്ര​ദൗ​ത്യം വീ​ണ്ടും നീ​ട്ടി​വെ​ച്ചു. 2026 മാ​ർ​ച്ചി​ൽ ന​ട​ക്കാ​നി​രു​ന്ന വി​ക്ഷേ​പ​ണം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്ന് നാ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജാ​രെ​ഡ് ഐ​സ​ക്മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

സ്പേ​സ് ലോ​ഞ്ച് സി​സ്റ്റം റോ​ക്ക​റ്റി​ലെ ഹീ​ലി​യം പ്ര​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​മാ​ണ് വി​ക്ഷേ​പ​ണം നീ​ട്ടാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ത​ക​രാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി കൂ​റ്റ​ൻ എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റും ഓ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​വും ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലെ വെ​ഹി​ക്കി​ൾ അ​സം​ബ്ലി ബി​ൽ​ഡിം​ഗി​ലേ​ക്ക് തി​രി​കെ മാ​റ്റും.

അ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​നു​ഷ്യ​നെ വീ​ണ്ടും ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നു​ള്ള നാ​സ​യു​ടെ പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന ദൗ​ത്യ​മാ​ണ് ആ​ർ​ട്ടി​മി​സ് 2. മൂ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളും ഒ​രു ക​നേ​ഡി​യ​ൻ സ​ഞ്ചാ​രി​യും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ച​ന്ദ്ര​നെ വ​ലം​വെ​ച്ച് തി​രി​കെ വ​രു​ന്ന പ​ത്ത് ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണി​ത്.

2030-ഓ​ടെ മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലി​റ​ക്കാ​ൻ ചൈ​ന ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​സ​യു​ടെ ദൗ​ത്യം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ഈ ​ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കാ​ൻ നാ​സ ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്.
  
   *🟨ല​ഷ്ക​ർ ഭീ​ക​ര​സം​ഘ​ത്തി​ന്‍റെ ഹാ​ൻ​ഡ്‌​ല​ർ ഹാ​ഫി​സ് സ​യീ​ദു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​യാ​ൾ; ന​ടു​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്*
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ല​ക്ഷ്യ​മാ​ക്കി ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട ല​ഷ്ക​ർ-​ഇ-​തൊ​യ്ബ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. അ​റ​സ്റ്റി​ലാ​യ എ​ട്ട് ഭീ​ക​ര​രു​ടെ ഹാ​ൻ​ഡ്‌​ല​റാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ലോ​ൺ, മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദു​മാ​യും ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ സാ​ക്കി ഉ​ർ റ​ഹ്മാ​ൻ ല​ഖ്‌​വി​യു​മാ​യും നേ​രി​ട്ട് ബ​ന്ധ​മു​ള്ള​യാ​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി.

കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2007-ൽ ​ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ്യ​ൽ സെ​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ത​ന്നെ ഹാ​ഫി​സ് സ​യീ​ദു​മാ​യി ഇ​യാ​ൾ​ക്കു​ള്ള ബ​ന്ധ​ത്തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഐ​എ​സ്ഐ ന​ൽ​കു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽ നി​ന്ന് ആ​റ് പേ​രെ​യും പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ര​ണ്ട് പേ​രെ​യു​മാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു.

ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യും പ്ര​ധാ​ന മ​ത​കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ഐ​ഇ​ഡി സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. ഫെ​ബ്രു​വ​രി ആ​റി​ന് ഇ​സ്ലാ​മാ​ബാ​ദി​ലെ പ​ള്ളി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നാ​ണ് ല​ഷ്ക​ർ ഈ ​ആ​ക്ര​മ​ണ​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം ​കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​വ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് വി​ദേ​ശ ഹാ​ൻ​ഡ്‌​ല​ർ​മാ​രു​മാ​യു​ള്ള ഇ​വ​രു​ടെ ബ​ന്ധം വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

    *🟨തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ ഗു​ണ്ടാ വി​ള​യാ​ട്ടം; പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സ്*
ആ​ല​പ്പു​ഴ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ്പു ശാ​സ്ത്താ​മു​റി, ശ​ര​ത്, അ​ഭി​ലാ​ഷ്, സ​ജി​ന്‍ എ​ന്നി​വ​രും ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന ആ​റു​പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വ​ധ​ശ്ര​മം, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, അ​ന്യാ​യ​മാ​യി കൂ​ട്ടം ചേ​ര​ൽ, ആ​യു​ധം ഉ​പ​യോ​ഗി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂ​ട്ട​ത്ത​ല്ലി​നി​ടെ ഗു​ണ്ടാ സം​ഘ​ത്തി​ലെ ഒ​രാ​ൾ തോ​ക്ക് ചൂ​ണ്ടി​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ പ​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. കാ​പ്പ പ്ര​തി പ്ര​വീ​ണ്‍ പ്ര​സ​ന്ന​ന്‍, മ​ണ്ണാ​റ​ശാ​ല മ​ഹേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു സം​ഘ​ങ്ങ​ളും ത​മ്മി​ല്‍ ബി​യ​ര്‍ പാ​ര്‍​ല​റി​ല്‍ വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

    *🟨ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ് ; ഒ​രാ​ൾ പി​ടി​യി​ൽ*
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ അ​ളി​യ​ൻ​സ് എ​ന്ന ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത മാ​ങ്കാ​വ് സ്വ​ദേ​ശി ക​ള്ളി​പ്പി​ലാ​ക്കി​ൽ ബി​നീ​ഷ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ മ​റ്റ് ര​ണ്ടു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്‌​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​യു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു. ഹോ​ട്ട​ലി​ന് മു​ൻ​പി​ലെ ബോ​ർ​ഡും ഭ​ക്ഷ​ണം വ​ച്ചി​രു​ന്ന അ​ല​മാ​ര​യും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ന് നേ​രെ​യാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 20,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

    *🟨വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍*
മ​ഞ്ചേ​രി : അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് കാ​രോ​ട്ടി​ല്‍ സു​ബൈ​ര്‍ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പ​ല സ്ഥ​ല​ത്തു​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ്യ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

    *🟨ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു; പ​തി​നേ​ഴു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത*
കൊ​ച്ചി: എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ പ​തി​നേ​ഴു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ഞാ​റ​യ്ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​ർ​ജു​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഈ ​അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ അ​ജ്ഞാ​ത​രാ​ണ് നി​യ​ന്ത്രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

അ​ർ​ജു​ൻ ക​ട​ലി​ൽ ചാ​ടു​ന്ന​തി​ന് മു​മ്പാ​യി ഫോ​ണി​ലൂ​ടെ ആ​ർ​ക്കോ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ർ​ജു​ൻ പ​രി​ഭ്രാ​ന്ത​ൻ ആ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ഇ​തി​ൽ അ​ർ​ജു​ൻ കു​മാ​റി​ന്‍റെ കോ​ൺ​ടാ​ക്ടു​ക​ളും വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ളു​മാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​കും ഫോ​ൺ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റു​ക.
ശുഭദിനം.
Previous Post Next Post
3/TECH/col-right