Trending

കോഴിക്കോട് ജില്ലാ സിജി ലേൺ ടു ലേൺ എം എഛ് ആർ എം പ്രോഗ്രാം നടത്തി

കൊടുവള്ളി: കുട്ടികളിലെ പരീക്ഷാ പേടി മാറ്റാനും പഠനം വിരസതയില്ലാതെ രസകരമാക്കുന്നതിനുമുള്ള മെന്റൽ പവറിങ്, ബ്രെയിൻ ജിം, മെമ്മറി ടെക്നിക്സ് മുതലായവ ഉൾപ്പെടുത്തി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ട്രൈനർമാർക്ക്‌ സിജി പ്രത്യേക പരിശീലനം നൽകി. സ്കൂളുകളുടെയും മഹല്ലുകളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ ജില്ലയിലുടനീളം സിജി നടപ്പാക്കുന്ന വിപുലമായ പ്രോഗ്രാമിന് ഇതോടെ തുടക്കമായി.

കൊടുവള്ളി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ലേൺ ടു ലേൺ എന്ന ട്രൈനേഴ്സ് ട്രെയിനിങ് പ്രോഗ്രാം സിജി ജില്ലാ എച് ആർ കോർഡിനേറ്റർ മുഹമ്മദ്‌ അജ്മലിന്റെ അധ്യക്ഷതയിൽ സിജി ജില്ലാ പ്രസിഡന്റ്‌ സലാം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.സിജി ജില്ലാ എജുക്കേ റ്റർമാരായ ഫൈസൽ മൊയ്‌ദീൻ, അൻവർ ചെറോത്ത് ക്ലാസുകൾ നയിച്ചു. 

സീനിയർ സിജിയൻ അബ്ദുള്ള മൻഹം,സ്റ്റെപ് ടോക് ഡയറക്ടർ ഹഫ്‌സത്ത് പ്രസംഗിച്ചു. സിജി കൊടുവള്ളി ചാപ്റ്റർ പ്രസിഡന്റ്‌ എൻ കെ അഹമ്മദ് മാസ്റ്റർ സ്വാഗതവും, സെക്രട്ടറി ഷബ്‌ന കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right