Trending

റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു

കുട്ടമ്പൂർ ദേശീയ വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു.കുട്ടമ്പൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സദസ് വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു. 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ ലോഹിതാക്ഷൻ, ഇ.സത്യൻ, ഷംന ടീച്ചർ, സി.പി. മധു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി പി.കെ അശോകൻ എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ റിപ്പബ്ലിക്ക് - നാൾവഴികൾ എന്ന വിഷയത്തിൽ അധ്യാപകനും ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സണുമായ തമ്മീസ് അഹമ്മദ് പ്രഭാഷണം നടത്തി. 

ഒരു രാജ്യത്തി ന്റെ പരമോന്നത നിയമമെന്ന നിലയിൽ ജനാധിപത്യം, നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കിക്കൊണ്ട് സർക്കാരിന്റെയും പൗരന്മാരുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിർവചിക്കുന്നതാണ് ഭരണ യുടെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു.
ഇതേ വേദിയിൽ വച്ച് വായനശാല പ്രവർത്തന പരിധിയിൽപ്പെട്ട വാർഡുകളിലെ ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു. 

ജില്ലാ പഞ്ചായത്ത് മെമ്പറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ബാലാമണി ടീച്ചർ, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലത്ത്, ചേളന്നൂർ ബ്ലോക്ക് മെമ്പർ സുഗുണ പി എം, കാക്കൂർ ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർകെ.കെ വിശ്വംഭരൻ, ആറാം വാർഡ് മെമ്പർ വിമിഷ, നരിക്കുനി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.സി. റംല എന്നിവരെയാണ് ആദരിച്ചത്.

വായനശാല സിക്രട്ടറി എം. അബ്ദുൽ ഷുക്കൂർ സ്വാഗതവും, അസ്വീൽ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. എം.മധു, പി.സി ചന്ദ്രൻ,ഒ.കെ ലോഹിതാക്ഷൻ, മനോജ് കുമാർ, അശ്വതി, കൃഷ്ണദാസ്, ഹഖ് മാസ്റ്റർ, കെ.പി. രാജൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right