പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണ പരിപാടികളും സമാപിച്ചു. സമാപന സമ്മേളനവും കെ. മുഹമ്മദ് ഈസ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അഡ്വ. സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവർ ഹഫ്സൽ മാജിദ്, മുഹമ്മദലി കുടുക്കിൽ, സി.ടി. സക്കീർ ഹുസൈൻ, ലത്തീഫ് കിനാലൂർ, നൗഫൽ പനങ്ങാട്, മുനീർ കാരക്കുന്നത്ത്, ഷാനവാസ് പൂനൂർ, അബ്ദുറഹ്മാൻ വി.കെ., ടി.കെ. മുഹമ്മദ്, പി. എ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാസന്ധ്യയിൽ ഐ.പി. സിദ്ധീഖ്, എം. ഗഫൂർ, സിബല്ല സദാനന്ദൻ, ജവാദ് അബ്ദുൽ ഖാദർ, ഹസീബ് പൂനൂർ, തീർത്ത സുരേഷ്, ഫിറോസ് നാദാപുരം എന്നിവർ ഗാനവിരുന്നൊരുക്കി.
പതിനാറാം വാർഷികത്തോടനുബന്ധിച്ച് ഭിന്നശേഷി മേഖലയിലെ വികസന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, വൊക്കേഷൻ ട്രെയിനിങ് യൂണിറ്റ് എന്നിവ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. നൂറിലധികം ഭിന്നശേഷിക്കാർക്ക് കാരുണ്യതീരം ക്യാമ്പസിൽ കൂടുതൽ സേവനങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:
POONOOR