Trending

പ്രഭാത വാർത്തകൾ.

*🟨ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​കാ​തെ സ​ർ​ക്കാ​ർ; പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ*

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് വി​ഷ​യ​ത്തി​ൽ എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ ശേ​ഷം മാ​ത്രം പ്ര​തി​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​പാ​ട് ഇ​പ്പോ​ൾ പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ആ​ലോ​ചി​ക്കാ​മെ​ന്നു​മാ​ണ് നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തി​രി​ക്കെ, വി​ശ്വാ​സി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള നീ​ക്ക​ത്തി​നാ​ണ് സി​പി​എ​മ്മും സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന​ത്. മു​ൻ​പ് യു​വ​തി പ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി അ​നു​കൂ​ലി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ, ഇ​പ്പോ​ൾ "വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം" എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ​തു​ക്കെ ചു​വ​ടു​മാ​റ്റു​ന്ന​താ​യി രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ന് മു​ന്നി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ ന​ട​ക്കു​ക. യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണെ​ന്നും ഭ​ക്ത​രെ വീ​ണ്ടും വ​ഞ്ചി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ത്യ​വാംഗ്‌മൂ​ലം തി​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ തു​ല്യാ​വ​കാ​ശ​വും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്.
  
   *🟨ഏ​​​​​ലി​​​​​യാ​​​​​സ് ന​ഷ്‌ടം നി​ക​ത്താ​ൻ ക​ട​മെ​ടു​ത്തും കൃഷി ചെയ്തു*
 ചെ​​​​​റു​​​​​പു​​​​​ഴ: കൃ​​​​​ഷി​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ ന​​​​​ഷ്ടം നി​​​​​ക​​​​​ത്താ​​​​​ൻ അ‌​​​​​ടു​​​​​ത്ത കൃ​​​​​ഷി​​​​​യി​​​​​ലൂ​​​​​ടെ സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ ക​​​​​ട​​​​​മെ​​​​​ടു​​​​​ത്ത് വീ​​​​​ണ്ടും ന​​​​​ട​​​​​ത്തി​​​​​യ കൃ​​​​​ഷി​​​​​യും ച​​​​​തി​​​​​ച്ച​​​​​താ​​​​​ണ് ഏ​​​​​ലി​​​​​യാ​​​​​സി​​​​​നെ ജീ​​​​​വി​​​​​ത​​​​​മ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ പ്രേരിപ്പിച്ച​​​​​ത്.വി​​​​യ​​​​ർ​​​​പ്പൊ​​​​ഴു​​​​ക്കി പ​​​​ണി​​​​യെ​​​​ടു​​​​ത്ത കൃ​​​​ഷി​​​​യി​​​​ടംത​​​​ന്നെ​​​​യാ​​​​ണ് ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​യി ഏ​​​​ലി​​​​യാ​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

കോ​​​​​ഴി​​​​​ച്ചാ​​​​​ൽ ഗ്രാ​​​​​മീ​​​​​ണ ബാ​​​​​ങ്കി​​​​​ലും കേ​​​​​ര​​​​​ള​​ ബാ​​​​​ങ്കി​​​​​ലു​​​​​മാ​​​​​യി 10 ല​​​​​ക്ഷ​​​​​ത്തി​​​​​ലേ​​​​​റെ രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​യ്പ​​​​​യാ​​​​​ണ് ഏ​​​​​ലി​​​​​യാ​​​​​സി​​​​​നു​​​​​ള്ള​​​​​ത്. വ്യ​​​​​ക്തി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നും സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നും ക​​​​​ട​​​​​മെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

3000ത്തോ​​​​​ളം ഏ​​​​​ത്ത​​​​​വാ​​​​​ഴ​​​​​ക​​​​​ളും ന​​​​​ട്ടി​​​​​രു​​​​​ന്നു. വി​​​​​ള​​​​​വെ​​​​​ടു​​​​​ത്ത​​​​​പ്പോ​​​​​ൾ കി​​​​​ലോ​​​​​യ്ക്ക് 23 രൂ​​​​​പ മാ​​​​​ത്ര​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം 50-60 രൂ​​​​​പ ല​​​​​ഭി​​​​​ച്ച വി​​​​ല യാണ് 23ലേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ​​​​ത്. കൂ​​​​ടാ​​​​തെ ക​​​​​ക്കി​​​​​രി, വെ​​​​​ള്ളരി, പ​​​​​ട​​​​​വ​​​​​ലം, പാ​​​​​വ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യ്ക്ക് ഉ​​​​​ണ്ടാ​​​​​യ രോ​​​​​ഗ​​​​​ബാ​​​​​ധ​​​​​യും ക​​​​​ന​​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം മു​​​​​ന​​​​​യം​​​​​കു​​​​​ന്നി​​​​​ലെ ഒ​​​​​ന്ന​​​​​ര ഏ​​​​​ക്ക​​​റി​​​ലെ പാ​​​​​വ​​​​​ൽ കൃ​​​​​ഷി​ പ​​​​​ന്ത​​​​​ൽ വീ​​​​​ണ് ന​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

    *🟨പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ച്ച കേ​സ്: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി വൈ​കി ജാ​മ്യം*
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ മാ​ളി​ൽ വെ​ച്ച് സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി വൈ​കി ജാ​മ്യം . വ​ഞ്ചി​യൂ​രി​ലു​ള്ള മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് രാ​ത്രി വൈ​കി പ്ര​തി​ക​ളു​ടെ ജാ​മ്യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ വി​ന​യ് പ്ര​ക​രാ​ശ്, സു​ർ​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശം​ഖു​മു​ഖം ബീ​ച്ചി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മാ​ളി​ൽ വെ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണം. ശം​ഖു​മു​ഖ​ത്തെ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ളി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ എ​സ്എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

    *🟨മാ​ർ പാംപ്ലാ​നി​ക്കെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ അ​പ​ല​പ​നീ​യം: സീ​റോമ​ല​ബാ​ർ സ​ഭ*
കൊ​​​​​ച്ചി: എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യ്ക്കു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ വി​​​​​കാ​​​​​രി എ​​​​​ന്ന​​​ നി​​​​​ല​​​​​യി​​​​​ൽ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ സാ​​​​​ധാ​​​​​ര​​​​​ണ ഭ​​​​​ര​​​​​ണ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്ന സ​​​​​മ​​​​​ര​​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ ക്രൈ​​​​​സ്ത​​​​​വ​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​ക​​​​​ളെ​​​​​യെ​​​​​ല്ലാം ലം​​​​​ഘി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ.

2026 ജ​​​​​നു​​​​​വ​​​​​രി ആ​​​​​റു​​​​മു​​​​​ത​​​​​ൽ 10 വ​​​​​രെ ന​​​​​ട​​​​​ത്തി​​​​​യ 34-ാം സി​​​​​ന​​​​​ഡി​​​​​ന്‍റെ ഒ​​​​​ന്നാം സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം 2026 ജ​​​​​നു​​​​​വ​​​​​രി പ​​​​​ത്തി​​​​​ന് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ സ​​​​​ർ​​​​​ക്കു​​​​​ല​​​​​റി​​​​​ൽ, സി​​​​​ന​​​​​ഡി​​​​​ലെ മെ​​​​​ത്രാ​​​​​ന്മാ​​​​​ർ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ, ഘ​​​​​ട്ടം​​​​​ഘ​​​​​ട്ട​​​​​മാ​​​​​യി ഏ​​​​​കീ​​​​​കൃ​​​​​ത വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ​​​​​ർ​​​​​പ്പ​​​​​ണം ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള സി​​​​​ന​​​​​ഡ് തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ എ​​​​​ല്ലാ​​​​​വ​​​​​രും അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ക്കു​​​​​ക​​​​​യും ക്രൈ​​​​​സ്ത​​​​​വ ചൈ​​​​​ത​​​​​ന്യ​​​​​ത്തി​​​​​നു ചേ​​​​​രാ​​​​​ത്ത പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ വെ​​​​​ടി​​​​​ഞ്ഞ് സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ പാ​​​​​ത സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

സി​​​​​ന​​​​​ഡി​​​​​ന്‍റെ ഈ ​​​​​ആ​​​​​ഹ്വാ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും സ​​​​​മ​​​​​ര​​​​​മാ​​​​​ർ​​​​​ഗം തു​​​​​ട​​​​​രു​​​​​ന്ന ഒ​​​​​രു വി​​​​​ഭാ​​​​​ഗം ആ​​​​​ളു​​​​​ക​​​​​ൾ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ മു​​​​​ഖ​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന്‍റെ​​​​​യും മാ​​​​​ർ പാം​​​​​പ്ലാ​​​​​നി​​​​​യു​​​​​ടെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​ക​​​​​ര​​​​​മാ​​​​​യി പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും മെ​​​​​ത്രാ​​​​​ന്മാ​​​​​രു​​​​​ടെ ചി​​​​​ത്രം ആ​​​​​ർ​​​​​ച്ച്​​​​​ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സി​​​​​ന്‍റെ മ​​​​​തി​​​​​ലി​​​​​ലും സ​​​​​മീ​​​​​പ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​ത് അ​​​​​ങ്ങേ​​​​​യ​​​​​റ്റം അ​​​​​പ​​​​​ല​​​​​പ​​​​​നീ​​​​​യ​​​​​മാ​​​​​ണ്.

പ​​​​​രി​​​​​ശു​​​​​ദ്ധ​​​​​പി​​​​​താ​​​​​വും സി​​​​​ന​​​​​ഡും പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് മാ​​​​​ർ പാം​​​​​പ്ലാ​​​​​നി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സ​​​​​ഭ​​​​​യെ​​​​​യും സ​​​​​ഭാ​​​​​ത​​​​​ല​​​​​വ​​​​​നെ​​​​​യും സ​​​​​ഭ​​​​​യി​​​​​ലെ പി​​​​​താ​​​​​ക്ക​​​​​ന്മാ​​​​​രെ​​​​​യും നി​​​​​ര​​​​​ന്ത​​​​​രം ദു​​​​​ഷി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന ഈ ​​​​​വി​​​​​ഭാ​​​​​ഗം ചെ​​​​​യ്യു​​​​​ന്ന​​​​​ത് സ​​​​​ഭാ​​​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ന്നെ​​​​​യാ​​​​​ണ്. സ​​​​​ഭ​​​​​യെ യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്ന ആ​​​​​ർ​​​​​ക്കും ഇ​​​​​ത് അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ല. ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ധ്യ​​​​​ക്ഷ​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ഭാ​​​​​രി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​പു​​​​​റ​​​​​മെ, പ​​​​​രി​​​​​ശു​​​​​ദ്ധ പി​​​​​താ​​​​​വി​​​​​ന്‍റെ​​​​​യും സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ മെ​​​​​ത്രാ​​​​​ൻ​​​​​സി​​​​​ന​​​​​ഡി​​​​​ന്‍റെ​​​​​യും തീ​​​​​രു​​​​​മാ​​​​​ന പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ അ​​​​​ധി​​​​​ക​​​​​ച്ചു​​​​​മ​​​​​ത​​​​​ല പി​​​​​താ​​​​​വ് വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്.

ക്രൈ​​​​​സ്ത​​​​​വ​​​​​മ​​​​​ല്ലാ​​​​​ത്ത സ​​​​​മ​​​​​ര​​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ വെ​​​​​ടി​​​​​ഞ്ഞ് അ​​​​​നു​​​​​ര​​​​​ഞ്ജ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​നു​​​​​സ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ർ​​​​​ഥ​​​​​പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ​​​​​യും മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ല്ലാ​​​​​വ​​​​​രും ക​​​​​ട​​​​​ന്നു​​​​​വ​​​​​ര​​​​​ണം. സ​​​​​ഭാ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും പി​​​​​ന്തി​​​​​രി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും സീ​​​​​റോ​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ പി​​​​​ആ​​​​​ർ​​​​​ഒ ഫാ. ​​​​​ടോം ഓ​​​​​ലി​​​​​ക്ക​​​​​രോ​​​​​ട്ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

    *🟨സ​ർ​ക്കാ​ർ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ല; ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ*

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്‌​ക്കും.

ശ​മ്പ​ള ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി സ​മ​ര​രം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.
   *🟨അ​നു​ന​യ നീ​ക്കം പാ​ളി; മ​ഞ്ഞു​രു​കാ​തെ സി​പി​എം - പ്രേം​കു​മാ​ർ പോ​ര്*
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ പാ​ളു​ന്നു. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം. ഇ​തോ​ടെ പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​ത്ര വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​നി​ക്കും സ​ച്ചി​ദാ​ന​ന്ദ​നും ര​ണ്ട് നീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന ക​ടു​ത്ത ആ​ക്ഷേ​പ​മാ​ണ് പ്രേം​കു​മാ​ർ ഉ​യ​ർ​ത്തു​ന്ന​ത്. സ​ച്ചി​ദാ​ന​ന്ദ​ന് ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന​യോ സം​ര​ക്ഷ​ണ​മോ ത​നി​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രി​ഭ​വം പ്രേം​കു​മാ​ർ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഈ ​വി​വേ​ച​ന​മാ​ണ് ത​ന്നെ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.

സി​പി​എം അ​നു​ന​യ നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​ത് സി​പി​എം കേ​ന്ദ്ര​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന നേ​താ​വ് പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
 
   *കൊല്ലത്ത് കാറ്റ് വലത്തോട്ടു വീശുമോ?*

ചെ​​​​റു​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു​​​​പോ​​​​ലും വെ​​​​രോ​​​​ട്ട​​​​മു​​​​ള്ള കൊ​​​​ല്ല​​​​ത്ത് ഇ​​​​ക്കു​​​​റി പോ​​​​ര് മു​​​​റു​​​​കും. ആ​​​​ർ​​​​എ​​​​സ്പി​​​​ക്കും സി​​​​എം​​​​പി​​​​ക്കും​​​​കേ​​​​ര​​​​ള​​​​കോ​​​​ൺ​​​​ഗ്ര​​​​സ് ബി​​​​ക്കും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ​​​​യും മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും ന​​​​ൽ​​​​കി​​​​യ ജി​​​​ല്ല​​​​യാ​​​​ണി​​​ത്. കൊ​​​​ല്ല​​​ത്തി​​​ന് എ​​​​ന്നും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ചാ​​​യ്‌​​​വെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സം. എ​​​ന്നാ​​​ൽ കു​​​​റ​​​​ച്ചു​​​​നാ​​​​ളാ​​​യി കാ​​​​റ്റ് ദി​​​​ശ മാ​​​​റി വീ​​​​ശാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു​. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും കാ​​​​റ്റി​​​നി​​​പ്പോ​​​ൾ വ​​​ല​​​ത്തോ​​​ട്ടു വീ​​​ശാ​​​നൊ​​​രു പ്ര​​​വ​​​ണ​​​ത​​​യു​​​ണ്ട്.

കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ പ​​​തി​​​നൊ​​​ന്നി​​​ൽ ഒ​​​​ന്പ​​​​തു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും 2021ൽ ​​​വ​​​ന്പ​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ ​ജ​​​​യി​​​​ച്ച​​​​വ​​​​രാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ്. ജി​​​​ല്ലാ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം മു​​​​ത​​​​ൽ കൊ​​​​ല്ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു 25 വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം കൂ​​​​ട്ടി 30 വ​​​​ർ​​​​ഷം കൊ​​​​ല്ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഭ​​​​രി​​​​ച്ചി​​​​രു​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​ടി​​​പ​​​ത​​​​റി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ക​​​​ക്ഷി​​​​യാ​​​​യി മാ​​​​റി​​​​യി​​​​ട്ടു ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ളേ ആ​​​​​യി​​​​ട്ടു​​​​ള്ളൂ. ത്രി​​​​ത​​​​ല ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ജ​​​​യ​​​​വു​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫ് നേ​​​​ട്ടം കൊ​​​​യ്തു.

ഗ്രാ​​​​മ​​​​പ്പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് തു​​​​ണ​​​​യാ​​​​യ​​​​തെ​​​​ങ്കി​​​​ൽ ഗ്രാ​​​​മ​​​​പ്പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും ന​​​ട​​​ത്തി​​​​യ മു​​​​ന്നേ​​​​റ്റം യു​​​​ഡി​​​​എ​​​​ഫി​​​​ന് ക​​​​രു​​​​ത്താ​​​​യി​​​​രി​​​​ക്കു​​​​ന്നു. 2021ൽ ​​​​ചാ​​​​ത്ത​​​​ന്നൂ​​​​രി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​വ​​​​ന്ന് ബി​​​​ജെ​​​​പി അ​​​ദ്ഭു​​​തം കാ​​​ട്ടി​​​യ​​​താ​​​ണ്. ജി​​​ല്ല​​​യി​​​ൽ അ​​​വ​​​രെ​​​യും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ടി​​​വ​​​രും.

*2021ൽ ​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫ്*

2021ൽ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ന് ല​​​​ഭി​​​​ച്ച​​​​ത് ര​​​ണ്ട് സീ​​​റ്റ്. കു​​​​ണ്ട​​​​റ​​​​യി​​​​ൽ പി.​​​​സി.​​​​വി​​​​ഷ്ണു​​​​നാ​​​​ഥും ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ സി.​​​​ആ​​​​ർ. മ​​​​ഹേ​​​​ഷും. ച​​​​വ​​​​റ​​​​യി​​​​ൽ ഷി​​​​ബു ബേ​​​​ബി ജോ​​​​ണി​​​​നെ തോ​​​​ൽ​​​​പി​​​​ച്ച​​​ത് സു​​​​ജി​​​​ത്ത് വി​​​​ജ​​​​യ​​​​ൻ. കു​​​​ന്ന​​​​ത്തൂ​​​​രി​​​​ൽ ഉ​​​​ല്ലാ​​​​സ് കോ​​​​വൂ​​​​രി​​​​നെ വീ​​​ഴ്ത്തി കോ​​​​വൂ​​​​ർ കു​​​​ഞ്ഞു​​​​മോ​​​​ൻ. കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ ആ​​​​ർ.​​​​ ര​​​​ശ്മി​​​​യെ കെ.​​​​എ​​​​ൻ. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ലും ത​​​റ​​​പ​​​റ്റി​​​ച്ചു. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ ധ​​​​ന​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി. പ​​​​ത്ത​​​​നാ​​​​പു​​​​ര​​​​ത്തു ജ്യോ​​​​തി​​​​കു​​​​മാ​​​​ർ ചാ​​​​മ​​​​ക്കാ​​​​ല​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​യ കെ.​​​​ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി​​​​യാ​​​​യി. പു​​​​ന​​​​ലൂ​​​​രി​​​​ൽ സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ​​​​സ്. സു​​​​പാ​​​​ലും വി​​​​ജ​​​​യി​​​​ച്ചു.

ച​​​​ട​​​​യ​​​​മം​​​​ഗ​​​​ല​​​​ത്തു ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി വി​​​​ജ​​​​യി​​​​ച്ചു ​മ​​​​ന്ത്രി​​​​യാ​​​​യി. കൊ​​​​ല്ല​​​​ത്ത് എം.​​​​ മു​​​​കേ​​​​ഷും ഇ​​​​ര​​​​വി​​​​പു​​​​ര​​​​ത്ത് എം. ​​​​നൗ​​​​ഷാ​​​​ദും സി​​​​പി​​​​എം​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി വി​​​​ജ​​​​യി​​​​ച്ചു. ചാ​​​​ത്ത​​​​ന്നൂ​​​​രി​​​​ൽ സി​​​​പി​​​​ഐ​​​​യി​​​​ലെ ജി.​​​​എ​​​​സ്. ജ​​​​യ​​​​ലാ​​​​ൽ വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ വ​​​​ന്ന​​​​തു ബി​​​​ജെ​​​​പി​​​​യി​​​​ലെ ബി.​​​​ബി.​​​​ ഗോ​​​​പ​​​​കു​​​​മാ​​​​റാ​​​​യി​​​​രു​​​​ന്നു. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​പ്പോ​​​​ൾ ജി​​​ല്ല​​​യ്ക്കു മൂ​​​​ന്നു​​​​ മ​​​​ന്ത്രി​​​​മാ​​​​രെ​ കി​​​ട്ടി.

ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​​ശേ​​​​ഷ​​​മാ​​​ണ് ര​​​​ണ്ടി​​​​ട​​​​ത്തു കൈ​​​​പ്പ​​​​ത്തി ചി​​​​ഹ്നം വി​​​​ജ​​​​യം ക​​​​ണ്ട​​​​ത്. സി​​​​പി​​​​എ​​​​മ്മി​​​​ലെ ജെ. ​​​​മേ​​​​ഴ്സി​​​​ക്കു​​​​ട്ടി​​​​യ​​​​മ്മ തോ​​​​റ്റ ഏ​​​​ക മ​​​​ന്ത്രി​​​​യു​​​മാ​​​​യി. സി​​​​പി​​​​ഐ​​​​യി​​​​ലെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ ആ​​​​ർ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​നെ ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​ആ​​​​ർ. മ​​​​ഹേ​​​​ഷ് അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​തും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക്കു ക്ഷീ​​​​ണ​​​​മാ​​​​യി.​ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ ഒ​​​ഴി​​​ച്ചാ​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ച്ച മ​​​​റ്റു മി​​​​ക്ക മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും 2016 ലെ ​​​​ഭൂ​​​​രി​​​​പ​​​​ക്ഷം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ആ​​​​ർ​​​​എ​​​​സ്പി മ​​​​ത്സ​​​​രി​​​​ച്ച മൂ​​​​ന്നി​​​​ട​​​​ത്തും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. മു​​​​ൻ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഷി​​​​ബു ബേ​​​​ബി ജോ​​​​ണും (ച​​​​വ​​​​റ) ബാ​​​​ബു ദി​​​​വാ​​​​ക​​​​ര​​​​നും (ഇ​​​​ര​​​​വി​​​​പു​​​​രം) ഇ​​​​തി​​​​ൽ​​​​പ്പെ​​​​ടും. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​തു​​​​പോ​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ട് ശൂ​​​​ന്യ​​​​മാ​​​​യി.

*പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തൂ​​​​ത്തു​​​​വാ​​​​രി*

എ​​​​ന്നാ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ​ക​​​​ഥ മാ​​​​റി. ഇ​​​​വി​​​​ടെ യു​​​​ഡി​​​​എ​​​​ഫ് നി​​​​ല​​​​നി​​​​ർ​​​​ത്തി. മാ​​​​വേ​​​​ലി​​​​ക്ക​​​​ര, ആ​​​​ല​​​​പ്പു​​​​ഴ ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളും കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ ക​​​യ​​​റി വ​​​രു​​​​ന്നു​​​​ണ്ട്. കൊ​​​​ല്ലം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​ഴു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളും ആ​​​​ല​​​​പ്പു​​​​ഴ​​​ ജി​​​​ല്ല​​​​യി​​​​ലെ ഒ​​​​രു നി​​​​യ​​​​മ​​​​സ​​​​ഭ മ​​​​ണ്ഡ​​​​ല​​​​വും മാ​​​​വേ​​​​ലി​​​​ക്ക​​​​ര​​​യി​​​​ൽ മൂ​​​​ന്നു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

യു​​​​ഡി​​​​എ​​​​ഫി​​​​ലെ എ​​​​ൻ.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ കൊ​​​​ല്ല​​​​ത്തും കൊ​​​​ടി​​​​ക്കു​​​ന്നി​​​​ൽ സു​​​​രേ​​​​ഷ് മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും ​ജ​​​​യി​​​​ച്ചു. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​നു കൊ​​​​ല്ല​​​ത്തെ ഏ​​​​ഴു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ക​​​ന​​​ത്ത ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. നാ​​​​ലു​​​​ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 20,000​​​​നു​​​​ മു​​​​ക​​​​ളി​​​​ൽ. ബാ​​​​ക്കി മൂ​​​​ന്നു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നു​​​​മു​​​​ക​​​​ളി​​​​ലും. കൊ​​​​ടി​​​​ക്കു​​​​ന്നേ​​​​ൽ സു​​​​രേ​​​​ഷി​​​​നു പ​​​​ത്ത​​​​നാ​​​​പു​​​​രം നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചു. മാ​​​​വേ​​​​ലി​​​​ക്ക​​​​ര ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യും കു​​​​ന്ന​​​​ത്തൂ​​​​രും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​ട്ട​​​​മാ​​​​ക്കി. ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കെ.​​​​സി.​​​​ വേ​​​​ണു​​​​ഗോ​​​​പാ​​​​ലാ​​​​ണ് ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യ​​​​ത്.

*ത​​​​ദ്ദേ​​​​ശ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് മേ​​​​ൽ​​​​ക്കോ​​​​യ്മ*

ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം ആ​​​​റു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​ണ് മേ​​​​ൽ​​​​ക്കോ​​​​യ്മ. കൊ​​​​ല്ലം, ഇ​​​​ര​​​​വി​​​​പു​​​​രം, ച​​​​വ​​​​റ, ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി, പ​​​​ത്ത​​​​നാ​​​​പു​​​​രം, കു​​​​ണ്ട​​​​റ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​നു നേ​​​​ട്ട​​​മാ​​​യി. കു​​​​ന്ന​​​​ത്തൂ​​​​ർ, കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര, പു​​​​ന​​​​ലൂ​​​​ർ, ചാ​​​​ത്ത​​​​ന്നൂ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ൻ​​​​തൂ​​​​ക്കം. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കോ​​​​ട്ട​​​​യാ​​​​യ ച​​​​ട​​​​യ​​​​മം​​​​ഗ​​​​ല​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും തു​​​​ല്യ​​​​നി​​​​ല​​​​യി​​​​ലും. എ​​​​ട്ടു ഗ്രാ​​​​മ​​​​പ്പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ നാ​​​​ലു വീ​​​​ത​​​​മാ​​​​ണ് ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളും നേ​​​​ടി​​​​യ​​​​ത്. ജി​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​ലും ബ്ലോ​​​​ക്കു​​​ക​​​ളി​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ​മേ​​​ൽ​​​ക്കൈ നേ​​​ടി​​​യ​​​പ്പോ​​​ൾ ഗ്രാ​​​​മ​​​​പ്പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും യു​​​​ഡി​​​​എ​​​​ഫ് ​ശ​​​ക്തി തെ​​​ളി​​​യി​​​ച്ച ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ത്.

*ആ​​​യി​​​​ഷ പോ​​​​റ്റി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ*

മു​​​​ൻ​ എം​​​​എ​​​​ൽ​​​​എ​​​​യും അ​​​​ഖി​​​​ലേ​​​​ന്ത്യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​യ ആ​​​യി​​​​ഷ പോ​​​​റ്റി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ കൈ​​​​പി​​​ടി​​​​ച്ച​​​​തും 30 വ​​​​ർ​​​​ഷ​​​​ത്തെ സി​​​​പി​​​​എം ബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് കൊ​​​​ല്ലം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം സു​​​​ജ ച​​​​ന്ദ്ര​​​​ബാ​​​​ബു മുസ്‌ലിംലീ​​​​ഗി​​​​ല്‍ ചേ​​​​ർ​​​​ന്ന​​​​തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ, പ്ര​​​​ത്യേ​​​​കി​​​​ച്ചു സി​​​​പി​​​​എ​​​​മ്മി​​​​നെ ഞെ​​​​ട്ടി​​​​ച്ച സം​​​​ഭ​​​​വ​​​​മാ​​​​ണ്. കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സീ​​​​റ്റു​​​​പോ​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​യി​​​​ഷ​​​​പോ​​​​റ്റി​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​റ്റി​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

2006ല്‍ ​​​​ക​​​​രു​​​​ത്ത​​​​നാ​​​​യ ആ​​​​ര്‍. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ല്‍നി​​​​ന്ന് ആ​​​യി​​​​ഷ പോ​​​​റ്റി ആ​​​​ദ്യം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. 1977 മു​​​​ത​​​​ല്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ്ഥി​​​​ര​​​​മാ​​​​യി ജ​​​​യി​​​​ച്ചി​​​​രു​​​​ന്ന ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യു​​​​ടെ പ​​​​രാ​​​​ജ​​​​യം കേ​​​​ര​​​​ള​​​​രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തെ ത​​​​ന്നെ പി​​​​ടി​​​​ച്ചുകു​​​​ലു​​​​ക്കി​​​യ​​​​താ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ച​​​​ൽ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​ജ ച​​​​ന്ദ്ര​​​​ബാ​​​​ബു​​​​വാ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ കൊ​​​​ല്ലം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച് മു​​​​സ്‌ലിം​​​ലീ​​​​ഗി​​​​ൽ അം​​​​ഗ​​​​മാ​​​​യ​​​​ത്. മൂ​​​​ന്നു​​​​ ത​​​​വ​​​​ണ അ​​​​ഞ്ച​​​​ൽ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു.

*പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗം ശ​​​​ക്ത​​​​മാ​​​​കും*

വി​​​​ക​​​​സ​​​​ന​​​​മു​​​​ന്നേ​​​​റ്റ​​​മാ​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​ന്‍റെ മു​​​ഖ്യ പ്ര​​​​ചാ​​​​ര​​​​ണാ​​​യു​​​ധം. ​കൊ​​​​ല്ല​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നം എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ൽ ഭ​​​​ദ്രം എ​​​​ന്ന​​​താ​​​ണ് മു​​​​ദ്രാ​​​​വാ​​​​ക്യം. സാ​​​​മൂ​​​​ഹി​​​ക​​​പെ​​​​ൻ​​​​ഷ​​​​ൻ, പ​​​​ട്ട​​​​യം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഉ​​​​യ​​​​ർ​​​​ത്തും. യു​​​​ഡി​​​​എ​​​​ഫ് മൂ​​​​ന്നു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​ലാ​​​​യി​​​​രി​​​​ക്കും ഊ​​​ന്നു​​​ക. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​ക്കൊ​​​​ള്ള​​​​യാ​​​​കും അ​​​​തി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​ത്.

ക​​​​ശു​​​​വ​​​​ണ്ടി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​കൂ​​​​ടി ചി​​​​കി​​​​ത്സാ​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ആ​​​​ശ്രാ​​​​മ​​​​ത്തെ ഇ​​​​എ​​​​സ്ഐ ആ​​​​ശു​​​​പ​​​​ത്രി​ മെ​​​​ഡി​​​​ക്ക​​​​ൽ​​​​കോ​​​​ള​​​​ജാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​താ​​​ണ് മ​​​റ്റൊ​​​ന്ന്. കി​​​​ഴ​​​​ക്ക​​​​ൻ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്ന​​​​വും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​വും സ​​​​ജീ​​​​വ​​​​ച​​​​ർ​​​​ച്ച​​​​യാ​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നും പ​​​​ങ്കു​​​​ണ്ടെ​​​​ന്ന രീ​​​തി​​​യി​​​ലാ​​​കും ബി​​​ജെ​​​പി പ്ര​​​ചാ​​​ര​​​ണ​​​ത​​​ന്ത്രം.

*നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്*

ജി​​​ല്ല​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ച​​​രി​​​ത്രം തു​​​ണ​​​യ്ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്. അ​​​വ​​​ർ ഒ​​​മ്പ​​​ത് സീ​​​റ്റ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ക​​​​സ​​​​നം വോ​​​​ട്ടാ​​​​യി​ മാ​​​​റു​​​​മെ​​​ന്ന വി​​​ശ്വാ​​​സം. ടേം ​​​​വ്യ​​​​വ​​​​സ്ഥ മാ​​​​റ്റി​​​​വ​​​​ച്ച് ജ​​​​ന​​​​കീ​​​​യ​​​​രാ​​​​യ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ​​​ത്ത​​​ന്നെ സി​​​​പി​​​​എ​​​​മ്മും സി​​​​പി​​​​ഐ​​​​യും രം​​​ഗ​​​ത്തി​​​റ​​​ക്കും. കു​​​​ണ്ട​​​​റ​​​​യി​​​​ൽ മേ​​​​ഴ്സി​​​​ക്കു​​​​ട്ടി​​​​യ​​​​മ്മ​​​​യെ വീ​​​​ണ്ടും നി​​​ർ​​​ത്താ​​​നും ​ആ​​​​ലോ​​​​ച​​​​ന​​​​യു​​​ണ്ട്. അ​​​​തൊ​​​​ടൊ​​​​പ്പം എം. ​​​​മു​​​​കേ​​​​ഷി​​​​നെ പോ​​​​ലു​​​​ള്ള​​​വ​​​രെ മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി പു​​​​തി​​​​യ ​പോ​​​രാ​​​ളി​​​ക​​​ളെ ഇ​​​​റ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​വും സ​​​​ജീ​​​​വ​​​​മാ​​​​ണ്. ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മു​​​​ന്ന​​​​ണി​​​​ക്കു​​​​ള്ളി​​​​ലെ വി​​​​ള്ള​​​​ൽ സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന മു​​​​ന്ന​​​​ണി​​​​നേ​​​​താ​​​​ക്ക​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി​ പൊ​​​രു​​​തു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്നു.​ അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ 2021 ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​മെ​​​ന്നും മു​​​​ന്ന​​​​ണി നേ​​​​താ​​​​ക്ക​​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

*പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളോ​​​​ടെ യു​​​​ഡി​​​​എ​​​​ഫ്*

2021ൽ ​​​​കു​​​​ന്ന​​​​ത്തൂ​​​​ർ, ച​​​​വ​​​​റ, കൊ​​​​ല്ലം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​ൽ​​​​താ​​​​ഴെ വോ​​​​ട്ടി​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ന് പ്ര​​​​തീ​​​​ക്ഷ​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലു​​​ണ്ടാ​​​യ മേ​​​ൽ​​​ക്കൈ​​​യും. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​തി​​​​നൊ​​​​ന്നി​​​​ൽ ആ​​​​റു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​ന് മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ണ്ട്.
പി.​​​​സി.​​​​ വി​​​​ഷ്ണു​​​​നാ​​​​ഥി​​​​നും സി.​​​​ആ​​​​ർ. ​​​​മ​​​​ഹേ​​​​ഷി​​​​നും വീ​​​ണ്ടും സീ​​​​റ്റ് ന​​​​ൽ​​​​കി ആ​​​യി​​​ഷ ​പോ​​​​റ്റി​​​​യെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ലി​​​​റ​​​​ക്കി ക​​​​ളം പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ശ​​​​ക്ത​​​​മാ​​​​ണ്.

പ​​​​ത്ത​​​​നാ​​​​പു​​​​ര​​​​ത്ത് ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ നേ​​​​ട്ടം ജ്യോ​​​​തി​​​​കു​​​​മാ​​​​ർ ചാ​​​​മ​​​​ക്കാ​​​​ല​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മി​​​ക​​​വാ​​​​ണെ​​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​ത​​​​ന്നെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. മ​​​​ണ്ഡ​​​​ലം വ​​​​ച്ചു​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലും ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​ണ്ട്. പു​​​​ന​​​​ലൂ​​​​രി​​​​ൽ കെ​​​​ട്ടി​​​​യി​​​​റ​​​​ക്കി​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ വേ​​​​ണ്ടെ​​​​ന്നും സീ​​​​റ്റ് കോ​​​​ൺ​​​​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

*ബി​​​​ജെ​​​​പി പ്ര​​​​തീ​​​​ക്ഷ*

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​യു​​​ടെ ഏ​​​ക പ്ര​​​​തീ​​​​ക്ഷ ചാ​​​​ത്ത​​​​ന്നൂ​​​​രി​​​ൽ മാ​​​​ത്ര​​​​മാ​​​​ണ്. പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ മി​​​​ന്നും വി​​​​ജ​​​​യം ​നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ച​​​​തും ക​​​​ഴി​​​​ഞ്ഞ പ്രാ​​​​വ​​​​ശ്യം ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​ വ​​​​ന്ന​​​തു​​​മാ​​​​ണ് കാ​​​ര​​​ണം. കൊ​​​​ല്ലം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ബി​​​​ജെ​​​​പി​​​യു​​​ടെ വി​​​ജ​​​യ​​​ങ്ങ​​​ളും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

    *🟨അ​മേ​രി​ക്ക - ഇ​റാ​ൻ ആ​ണ​വ​പ്ര​ശ്നം; ര​ണ്ടാം ഘ​ട്ട ച​ർ​ച്ച നാ​ളെ*
ജ​നീ​വ: അ​മേ​രി​ക്ക - ഇ​റാ​ൻ ആ​ണ​വ​പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം തേ​ടി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​യു​ടെ ര​ണ്ടാം ഘ​ട്ടം നാ​ളെ ന​ട​ക്കു​മെ​ന്നു സ്വി​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​നീ​വ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഒ​മാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​കും അ​മേ​രി​ക്ക - ഇ​റാ​ൻ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക.

ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചാ​ൽ ആ​ണ​വ ധാ​ര​ണ​യ്ക്ക് ത​യാ​റെ​ന്ന് ഇ​റാ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​ണ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ആ​ണ​വ ധാ​ര​ണ​യി​ൽ വി​ട്ടു​വീ​ഴ്ച്ച​ക​ൾ​ക്ക് ത​യാ​റെ​ന്ന ഇ​റാ​ന്‍റെ നി​ല​പാ​ടി​നോ​ട് ഏ​റ്റ​വും പോ​സി​റ്റീ​വാ​യാ​ണ് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ച​ത്.

ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യ പ്ര​തി​ക​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റാ​ഡ് കു​ഷ്ന​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് ര​ണ്ടാം ഘ​ട്ട ച​ർ​ച്ച ന​ട​ത്താ​മെ​ന്ന തീ​രു​മാ​ന​മാ​യ​ത്.

    *🟨"ഹര്‍ദീപ് എന്ന് 430 തവണയും ഹര്‍ദീപ് പുരി എന്ന് 
 46 തവണയും പരാമര്‍ശം , എപ്‌സ്റ്റീന്റെ അനുയായിക്ക്‌ ഇന്ത്യൻ വിസ 
 കിട്ടാനും കേന്ദ്രമന്ത്രി ഇടപെട്ടു*

 *എപ്‍സ്റ്റീൻ ഫയലിൽ നാണംകെട്ട്‌ മോദി സര്‍ക്കാര്‍ ; ഹര്‍ദീപ് സിങ് പുരിയുടെ പേര് 163 തവണ*
ന്യൂഡൽഹി
​ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ കേന്ദ്രമന്ത്രി ഹർദീപ്‌ സിങ് പുരിയുടെ പേര്‌ നൂറിലേറെ തവണ പരാമർശിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ ബിജെപിയും മോദി സർക്കാരും വെട്ടിലായി. യുഎസ്‌ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ജസ്റ്റിസ്‌ വെബ്‌സൈറ്റിലെ ‘എപ്‌സ്റ്റീൻ ലൈബ്രറി’യിൽ 163 തവണയാണ് പുരിയുടെ പേര്‌ പരാമര്‍ശിക്കുന്നത്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്നത് 46 തവണയും ‘ഹര്‍ദീപ് ’ എന്ന് 430 തവണയും പരാമര്‍ശിക്കുന്നുണ്ട്. 2009–2017 കാലയളവിൽ നാലുതവണ എപ്‌സ്റ്റീനെ കണ്ട്‌ സംസാരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികവൃത്തിക്ക്‌ പ്രേരിപ്പിച്ച കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട ഒരാളുമായി പലരീതിയിൽ ബന്ധപ്പെട്ടയാൾ കേന്ദ്രമന്ത്രിയായി തുടരുന്നതിലെ അന‍ൗചിത്യം വലിയ ചർച്ചയായിട്ടുണ്ട്‌. പുരി രാജിവയ്‍ക്കണമെന്ന ആവശ്യം ശക്തമായി.

ബാലപീഡകനും ലൈംഗികുറ്റവാളിയുമായ ഒരാളുമായി കേന്ദ്രമന്ത്രിക്കുള്ള ബന്ധം വിശദീകരിക്കണമെന്ന്‌ പ്രതിപക്ഷം ബജറ്റ്‌ സമ്മേളനത്തിൽ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്‌സ്റ്റീൻ ഫയലിൽ പലവട്ടം പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ പുരിയെ രാജിവെപ്പിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ കേന്ദ്രസർക്കാർ തന്ത്രപരമായ മ‍ൗനം പാലിക്കുകയാണ്‌.

*ദ്വീപിനെക്കുറിച്ച് പുരിക്ക് അറിയാം*
"എപ്‌സ്റ്റീന്റെ നിഗൂഢ ദ്വീപിനെക്കുറിച്ച്‌ പുരിക്ക്‌ കൃത്യമായ ധാരണയുണ്ടായിരുന്നെന്ന്‌ വ്യക്തം. ‘പ്രിയ ജെഫ്‌, നിങ്ങൾ വിശിഷ്‌ട ദ്വീപിൽനിന്ന് മടങ്ങിയാൽ വിവരമറിയിക്കണം. ഇന്ത്യയിൽ നിങ്ങളുടെ താൽപ്പര്യം ഉണർത്താൻ കഴിയുന്ന കുറച്ച്‌ പുസ്‌തകങ്ങൾ ഞാൻ അയച്ചുതരാം’–എന്നാണ്‌ 2014 ഡിസംബർ 14ന്‌ എപ്‌സ്റ്റീന്‌ അയച്ച സന്ദേശത്തിൽ പറയുന്നത്‌. എപ്‌സ്റ്റീന്റെ അനുയായിക്ക്‌ വേഗം ഇന്ത്യൻ വിസ തരപ്പെടുത്താൻ പുരി ഇടപെട്ടത്‌ വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തുവന്നു. 2014 ഒക്‌ടോബറിലാണ്‌ അനുയായിക്ക്‌ വിസ ഒപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പുരിക്ക്‌ എപ്‌സ്റ്റീൻ ഇ മെയിൽ അയച്ചത്‌. തുടർന്ന്‌ പുരി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്‌ ജനറലിലെ പർമോദ്‌കുമാർ ബജാജിന്‌ സന്ദേശമയച്ചു."

    *🟨"പലസ്‌തീൻ രാഷ്‌ട്രമെന്ന ആശയത്തെ 
ഇല്ലാതാക്കുമെന്ന്‌ ഇസ്രയേൽ മന്ത്രി , എതിർക്കുമെന്ന്‌ ഹമാസ്‌*

*വെസ്റ്റ്‌ ബാങ്ക്‌ ‘പിടിച്ചെടുക്കാൻ’ ഇസ്രയേൽ നീക്കം ; കുടിയേറ്റവും ഭൂമി രജിസ്റ്റർ ചെയ്യാനും 
 അനുവദിക്കുന്ന പ്രമേയം പാസാക്കി*

ജറുസലേം
ഗാസ സമാധാന സമിതിയുടെ ആദ്യ ചർച്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ്‌ ബാങ്കിനെ പൂർണമായും കൈപ്പിടിയിലാക്കാനുള്ള പ്രകോപനപരമായ നീക്കവുമായി ഇസ്രയേൽ. 1967ന്‌ ശേഷം ആദ്യമായി അധിനിവേശ വെസ്റ്റ്‌ ബാങ്കിൽ കുടിയേറ്റവും ഭൂമി രജിസ്റ്റർ ചെയ്യാനും അനുവദിക്കുന്ന കരട്‌ പ്രമേയം ഇസ്രയേൽ സർക്കാർ പാസാക്കി. ധനമന്ത്രി ബേസലേൽ സ്‌മോട്രിച്ച്‌, നീതിന്യായ വകുപ്പ്‌ മന്ത്രി യാരിവ്‌ ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്‌ എന്നിവർ ചേർന്ന്‌ അവതരിപ്പിച്ച പ്രമേയത്തിനാണ്‌ ക്യാബിനറ്റ്‌ അംഗീകാരം നൽകിയത്‌. ജൂത കുടിയേറ്റക്കാർക്ക്‌ പലസ്‌തീൻ ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ സഹായമാകുമെന്നും പലസ്‌തീൻ രാഷ്‌ട്രമെന്ന ആശയം ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബേസലേൽ സ്‌മോട്രിച്ച്‌ പ്രതികരിച്ചു.

ഇസ്രയേലിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച്‌ ഹമാസ്‌ രംഗത്തെത്തി. അധിനിവേശ വെസ്റ്റ്‌ ബാങ്ക്‌ ജൂതവൽക്കരിക്കാനും കൊള്ളയടിക്കാനുമുള്ള ശ്രമമാണിതെന്ന്‌ ഹമാസ്‌ പ്രതികരിച്ചു. ഇ‍ൗ പ്രമേയത്തിന്‌ നിയമപരമായ നിലനിൽപ്പില്ല. അന്താരാഷ്‌ട്ര നിയമങ്ങളുടെയും ഐക്യരാഷ്‌ട്രസംഘടനയുടെ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിത്‌. വെസ്റ്റ്‌ ബാങ്കിൽ ജൂതൻമാരുടെ നിർബന്ധിത കുടിയേറ്റത്തിന്‌ അടിത്തറ പാകുകയാണിത്‌. പലസ്‌തീൻ ജനതയ്‌ക്ക്‌ നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ ഐക്യരാഷ്‌ട്രസംഘടനയും രാഷ്‌ട്രങ്ങളും തയ്യാറാവണമെന്നും അവർ പ്രതികരിച്ചു.

"നിയമം പ്രാവർത്തികമാവുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്‌ പലസ്‌തീൻ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസിന്റെ ഓഫീസ്‌ പത്രക്കുറിപ്പിൽ പറഞ്ഞു. പലസ്‌തീനിന്റെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും വെല്ലുവിളിയാണിത്‌. ഐക്യരാഷ്‌ട്രസംഘടനയുടെ 2334 പ്രമേയത്തിൽ അധിനിവേശ വെസ്റ്റ്‌ ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ കുടിയേറ്റം നിയമവിരുദ്ധമാണെന്ന്‌ പ്രതിപാദിക്കുന്നുണ്ട്‌. പലസ്‌തീൻ രാഷ്‌ട്രത്തിന്റെ പരമാധികാരത്തിന്റെ മുകളിൽ ഒരു മേൽക്കൈയും ഇ‍ൗ പ്രമേയം നൽകുന്നില്ലെന്നും അവർ പറഞ്ഞു.

*ഗാസയിൽ 10 പേർ 
കൊല്ലപ്പെട്ടു*
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിലെ അഭയാർഥി ക്യാന്പിനുനേരെ നടത്തിയ ആക്രമണത്തിലാണ്‌ നാലുപേർ കൊല്ലപ്പെട്ടത്‌. എന്നാൽ ഹമാസ്‌ നടത്തിയ സമാധാന കരാർ ലംഘനത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ്‌ ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഒക്‌ടോബറിൽ സമാധാന ഉടന്പടി നിലവിൽ വന്നശേഷം ഇസ്രയേൽ സൈന്യം 1620 തവണ കരാർ ലംഘിച്ചിട്ടുണ്ടെന്ന്‌ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഗാസയിലെ വംശഹത്യയിൽ ഇതിനോടകം 72,061 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,71,715 പേർക്ക്‌ പരിക്കേറ്റു. ഇതുവരെ 88 പലസ്‌തീൻകാർ ഇസ്രയേൽ ജയിലിൽ മരിച്ചുവെന്നാണ്‌ പലസ്‌തീൻ പ്രിസണേഴ്‌സ്‌ സൊസൈറ്റിയുടെ കണക്ക്."



   *🟨പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ*

കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെയാണ് ബുംറ മടക്കിയയച്ചത്. ഇതോടെ രണ്ട് ഓവറിൽ പാക്കിസ്ഥാൻ 13-3എന്ന നിലയിലായി.

അഞ്ചാം ഓവറിൽ അക്സർ പട്ടേൽ ബാബർ അസമിനെ (5) കൂടി മടക്കിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി. ഇതോടെ 34-4 എന്ന നിലയിലായി പാക് നിര. പിന്നീട് ഉസ്മാൻ ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്. ഉസ്മാൻ 34 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു.

ഷദാബ് ഖാൻ 15 പന്തിൽ 14 റണ്‍സും ഫഹീം അഷ്റഫ് 10 റണ്‍സും നേടി. ഷഫീൻ അഫ്രീ പുറത്താകാതെ 19 പന്തിൽ 23 റണ്‍സെടുത്തു. നാല് പേർക്ക് മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഇ​ഷാ​ൻ കി​ഷാ​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശി​വം ദു​ബെ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഇ​ഷാ​ൻ കി​ഷാ​ൻ 77 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 32 റ​ൺ​സാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും തി​ല​ക് വ​ർ​മ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സ​യിം അ​യൂ​ബ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ സ​ൽ​മാ​ൻ ആ​ഘ​യും ഷ​ഹീ​ൻ അ​ഫ്രീ​ഡി​യും ഉ​സ്മാ​ൻ താ​രി​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
  
   *🟨ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് ഗം​ഭീ​ര ജ​യം*
ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ യു​എ​സ്എ​യ്ക്ക് ഗം​ഭീ​ര ജ​യം. ചെ​ന്നൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 31 റ​ൺ​സി​നാ​ണ് യു​എ​സ്എ വി​ജ​യി​ച്ച​ത്.

യു​എ​സ്എ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന​മീ​ബി​യ​യ്ക്ക് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് എ​ടു​ക്കാ​ൻ സാ​ധി​ച്ചു​ള്ളു. 58 റ​ൺ​സെ​ടു​ത്ത ലൗ​റ​ൻ സ്റ്റീ​ൻ​കാം​പും 31 റ​ൺ​സെ​ടു​ത്ത ജെ.​ജെ. സ്മി​ത്തും 28 റ​ൺ​സെ​ടു​ത്ത ജാ​ൻ നി​ക്കോ​ളും പോ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

യു​എ​സ്എ​യ്ക്ക് വേ​ണ്ടി ഷാ​ഡ്‌​ലി വാ​ൻ ഷാ​ൽ​ക്ക്‌​വൈ​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ലി ഖാ​നും സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​റും ശു​ഭം ര​ഞ്ജാ​നെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​സ്എ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ മോ​നാം​ഗ് പ​ട്ടേ​ലി​ന്‍റെ​യും സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് യു​എ​സ്എ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

68 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് ആ​ണ് യു​എ​സ്എ​യു​ടെ ടോ​പ്സ്കോ​റ​ർ. 33 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജ​യ്‌​യു​ടെ ഇ​ന്നിം​ഗ്സ്.

മൊ​നാം​ഗ് 52 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. മി​ലി​ന്ദ് കു​മാ​ർ 28 റ​ൺ​സു​മെ​ടു​ത്തു. ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി വി​ല്ലെം മൈ​ബ​ർ​ഗും ക്യാ​പ്റ്റ​ൻ ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വീ​തം വീ​ഴ്ത്തി.

    *🟨ടി20 ​ലോ​ക​ക​പ്പ്: നേ​പ്പാ​ളി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം*
മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ നേ​പ്പാ​ളി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നാ​യാ​സ ജ​യം. മും​ബൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്.

നേ​പ്പാ​ൾ ഉ​യ​ർ​ത്തി​യ 134 റ​ൺ​സ് പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 15.2 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ ഷാ​യ് ഹൊ​പ്പി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഷിം​റോ​ൺ ഹെ​റ്റ്മ​യ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് അ​നാ​യാ​സ​മാ​യി വി​ജ​യ​ത്തി​ലെ​ത്തി​യ​ത്.

ഷാ​യ് ഹോ​പ്പ് 61 റ​ൺ​സാ​ണെ​ടു​ത്ത​ത്. 44 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹോ​പ്പി​ന്‍റെ ഇ​ന്നിം​ഗ്സ്. ഹെ​റ്റ്മ​യ​ർ 46 റ​ൺ​സാ​ണെ​ടു​ത്ത​ത്. 22 റ​ൺ​സെ​ടു​ത്ത ബ്രാ​ണ്ട​ൻ‌ കിം​ഗി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് വി​ൻ​ഡീ​സി​ന് ന​ഷ്ട​മാ​യ​ത്. ന​ന്ദ​ൻ യാ​ദ​വാ​ണ് നേ​പ്പാ​ളി​ന് വേ​ണ്ടി വി​ക്ക​റ്റെ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 133 റ​ൺ​സ് എ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി​യു​ടെ മി​ക​വി​ലാ​ണ് നേ​പ്പാ​ൾ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ദീ​പേ​ന്ദ്ര 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദീ​പേ​ന്ദ്ര​യു​ടെ ഇ​ന്നിം​ഗ്സ്.

സോം​പ​ൽ കാ​മി 26 റ​ൺ​സെ​ടു​ത്തു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജേ​സ​ൺ ഹോ​ൾ‌​ഡ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. അ​ഖി​യേ​ൽ ഹൊ​സെ​യ്ൻ, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ ജോ​സ​ഫ്, റോ​സ്റ്റ​ൺ ചെ​യ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

    *🟨കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ*
കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. 1957-ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറി. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ നൽകിയ വീഡിയോ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

പതിനാലാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ ഇവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹിക പദവിയും കണ്ട് അത്ഭുതപ്പെട്ടിരുന്നു. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പിന്നിൽ ഇത്തരം ചരിത്രപരമായ അടിത്തറയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിന് മുന്നിൽ എക്കാലത്തും തുറന്ന സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത് പുരാതന കാലം മുതൽക്കെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടുത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇത്തരം ബന്ധങ്ങളും ആശയവിനിമയങ്ങളും കേരളത്തെ കൂടുതൽ വിശാലമനസ്കതയുള്ള നാടാക്കി മാറ്റി. ഇന്ത്യയിൽ മതേതരത്വം ദുർബലപ്പെടുമ്പോഴും കേരളത്തിൽ അത് ശക്തമായി നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും അമർത്യ സെൻ പറഞ്ഞു.  
വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ സാക്ഷരത ഏതാണ്ട് പൂർണ്ണമാണ്. വെറുതെ എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണെന്നും ഈ മാതൃക അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിഷൻ 2031 കോൺഫറൻസിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന് ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു.

സുസ്ഥിര വികസനത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് പറഞ്ഞു. 40 വർഷം മുമ്പ് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് നേടിയ ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. മത്സ്യബന്ധന മേഖലയിലെ തൻ്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വലിയ പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളത്തിൻ്റെ നേട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രാദേശികവും പോഷകസമൃദ്ധവുമായ ഉൽപ്പന്നങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നു

നീളമേറിയ കടൽത്തീരവും കായലുകളും പുഴകളും കേരളത്തിന് സമ്പന്നമായ മത്സ്യസമ്പത്ത് നൽകുന്നു. മത്സ്യം, ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ മികച്ച പോഷകാഹാരങ്ങളാണ്. ഇവ കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും നൽകുന്നു ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മത്സ്യങ്ങളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഭക്ഷ്യനഷ്ടം കുറയ്ക്കാനും കേരളത്തിന് സാധിക്കുന്നുണ്ടെന്നും കടൽപ്പായൽ കൃഷിയിൽ കേരളം മുന്നേറുകയാണെന്നും അവർ പറഞ്ഞു.

ഭക്ഷ്യമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കാനിരിക്കെ, വനിതാ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൻ്റെ നടപടികൾ ശ്രദ്ധേയമാണ് യുവാക്കൾക്ക് പുതിയ സാങ്കേതികവിദ്യകളിലും ഡാറ്റാ മാനേജ്‌മെന്റിലും പരിശീലനം നൽകുന്നത് ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾക്കും കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് ഡോ. ശകുന്തള അഭിപ്രായപ്പെട്ടു.

ദരിദ്രർക്ക് രാജ്യനിർമ്മാണത്തിൽ വ്യക്തമായ ശബ്ദമുണ്ടാകണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം നടപ്പിലാക്കുന്നതിൽ കേരളം മുന്നിലാണെന്ന് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞു. പഞ്ചായത്തീരാജ് നടപ്പിലാക്കുന്നതിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതീക്ഷകൾക്കൊത്തുള്ള നേട്ടമാണിത്. കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1957 മുതൽ ഇൻക്ലൂസീവ് സോഷ്യൽ പ്രോഗ്രാം വികസന മാതൃകയിലൂടെ കേരളം കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മികച്ചതാണെന്ന് ഹാവന്ന പ്രൊവിഷണൽ ഗവൺമെന്റ് വിദേശകാര്യ അഡൈ്വസർ ഐമ അലയാൻഡ്ര ഡിയസ് നെഗ്രിൻ പറഞ്ഞു. കേരളത്തെപ്പോലെ തന്നെ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ക്യൂബയും ജനങ്ങളിൽ കേന്ദ്രീകരിച്ചുള്ള വികസന നയങ്ങളാണ് നടപ്പിലാക്കുന്നത്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള ഭരണമാണ് ക്യൂബയിൽ നടക്കുന്നത്. ഇതിന്റെ ഫലമായി 2024 അവസാനത്തോടെ ശിശുമരണ നിരക്ക് 1000-ൽ 7.1 ആയി കുറയ്ക്കാൻ സാധിച്ചു. ബയോടെക്നോളജി രംഗത്ത് വലിയ മുന്നേറ്റം നടത്തിയ ക്യൂബ, കോവിഡ് വാക്സിനുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുകയും ജനങ്ങൾക്ക് നൽകുകയും ചെയ്തതായി നെഗ്രിൻ പറഞ്ഞു. വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള വിഷൻ 2031 വേദിയിലേക്ക് ക്ഷണിച്ചതിനും, കേരളം കാലങ്ങളായി ക്യൂബയ്ക്ക് നൽകിവരുന്ന ഐക്യദാർഢ്യത്തിനും അവർ നന്ദി അറിയിച്ചു. സാമ്രാജ്യത്വ ധാർഷ്ട്യത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

വികസനം എപ്പോഴും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് പറഞ്ഞു. വികസനം എന്നത് സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. സാമൂഹിക പുരോഗതിക്കും, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും വികസനം ഊന്നൽ നൽകണം. പലസ്തീൻ ജനതയ്ക്ക് കേരളം നൽകുന്ന ശക്തമായ പിന്തുണക്കും ഐക്യദാർഢ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. മന്ത്രിമാരായ ഡോ. ആർ ബിന്ദു, എ കെ ശശീന്ദ്രൻ, പി പ്രസാദ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് നന്ദി അറിയിച്ചു.

വിഷൻ 2031 കോൺഫറൻസിൽ ഫെബ്രുവരി 16-ന് (നാളെ) തിരുവനന്തപുരത്തെ എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളിൽ ചർച്ചകൾ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണ് സെഷനുകൾ നടക്കുക. ഫെബ്രുവരി 17ന് രാവിലെ 10 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 സമാപന സമ്മേളനവും 'മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' എന്ന വിഷയത്തിൽ സെമിനാറും നടക്കും.       

    *🟨വീണ്ടും കോൺഗ്രസ്‌ സർവേ;ഭരണവിരുദ്ധവികാരമില്ല;വെട്ടിലായി കോൺഗ്രസ് നേതൃത്വം* 
 *തിരുവനന്തപുരം* : അധികാരത്തിലെത്തുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ വീണ്ടും സർവേയുമായി കോൺഗ്രസ്‌. പ്രാദേശികമായി സ്വാധീനമുള്ളയാളെ സ്ഥാനാർഥിയാക്കാനാകുമോ എന്ന്‌ പരിശോധിക്കാനാണ്‌ പുതിയ സർവേ. പ്രതിപക്ഷ നേതാവിന്റെ ജാഥയും തിരക്കിട്ട സീറ്റ്‌ ചർച്ചയും നടക്കുമ്പോഴാണ്‌ കനുഗോലുവിന്റെ പുതിയ നീക്കം.

നേരത്തെ നടത്തിയ മൂന്നു സർവേകളിലും തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നടത്തിയതിലും ആശിക്കാൻ വകയുണ്ടായില്ല. വികസനം, എൽഡിഎഫ്‌ ഭരണം, മുഖ്യമന്ത്രിയുടെ പ്രകടനം എന്നിവയെക്കുറിച്ച്‌ പുതിയ സർവേയിൽ ചോദ്യമില്ല. ഭരണവിരുദ്ധ വികാരമില്ലെന്ന തിരിച്ചറിവിനെതുടർന്നാണിത്‌. കോൺഗ്രസിലെ ചിലരുടെ പേര്‌ പറഞ്ഞ്‌, ഇവരിൽ ആരെ പിന്തുണയ്‌ക്കുമെന്ന്‌ മാത്രമാണ്‌ ചോദ്യം.

കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റുകൾ നഷ്‌ടമായേക്കാമെന്ന ആശങ്കയും സർവേയിലുണ്ട്‌. തൃക്കാക്കര മണ്ഡലത്തിലേക്കുള്ള ചോദ്യാവലിയിൽ സിറ്റിങ്‌ എംഎൽഎ ഉമ തോമസിനൊപ്പം മറ്റ്‌ മൂന്ന്‌ പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഉമ തോമസിനെ മാറ്റണമെന്ന്‌ ോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്‌. മധ്യ, തെക്കൻ മേഖലകളിൽ യുഡിഎഫിന്‌ കാര്യമായ മുന്നേറ്റമുണ്ടാകില്ല, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ദുര്‍ബലം, വടക്ക്‌ പ്രതീക്ഷയുള്ള ചില മണ്ഡലങ്ങളിൽ സ്ഥാനാർഥിമികവ്‌ നിർണായകം എന്നിങ്ങനെയായിരുന്നു മുൻ സര്‍വേകളിലെ കണ്ടെത്തൽ.

കോടികൾ ചെലവഴിച്ചാണ്‌ സർവേ നടത്തുന്നത്‌. കനുഗോലുവിനെ താങ്ങാനാകുന്നില്ലെന്ന്‌ മുൻപ്‌ അസം പിസിസി പറഞ്ഞപ്പോൾ എഐസിസി യാണ്‌ പണം നൽകിയത്‌. കേരളത്തിലെ സർവേ ചെലവ്‌ കെ സി വേണുഗോപാൽ വഴി തെലങ്കാനയിലെയും കർണാടകത്തിലെയും വൻകിടക്കാരാണ്‌ നൽകുന്നത്‌.

    *🟨പൊതുജനാരോഗ്യ രംഗത്ത് കേരളം മാതൃക: മന്ത്രി എം ബി രാജേഷ്*
സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ സുശക്തമായ സംവിധാനമൊരുക്കി മാതൃകയായെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി  കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്തി കേരള ഹെൽത്തി തൃത്താല ക്യാമ്പയിന്‍ പൊതു സമ്മേളനം  വെള്ളിയാങ്കല്ലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരിൻ്റെ ആയുഷ് വകുപ്പ്,ദേശീയ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തൃത്താല സെൻ്ററിൽ നിന്ന് വെള്ളിയാങ്കല്ല് വരെ 'ഹെൽത്തി വാക്കും' ഉണ്ടായിരുന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഹെൽത്തി വാക്ക് ഉദ്ഘാടനം ചെയ്തു. 

പൊതുസമ്മേളന  ചടങ്ങിൽ പരുതൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് അഡ്വ.നിഷ അധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ടി വി നിഷ , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വിബിലേഷ് , നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ടി മോഹനൻ, പരുതൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സി അലി ഇക്ബാൽ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശങ്കരൻകുട്ടി, പരുതൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വഹീത ജലീൽ,വാർഡ് മെമ്പർ ടി ആർ ഷൈജു,
സംഘാടക സമിതി കോർഡിനേറ്റർ ഡോ. വി ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഭാരതപുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കളരിപ്പയറ്റ് പ്രദർശനം, സുംബ ഡാൻസ് എന്നിവയും നടന്നു.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*
*പാലക്കാട്*

   *🟨ജഡ്ജിമാർക്കെതിരെ 8,630 പരാതികൾ; നാല് വർഷത്തിനിടെ 50% വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ*
 *ന്യൂഡല്‍ഹി* : 2016 മുതല്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് ലഭിച്ചത് 8,630 പരാതികളാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റിനെ അറിയിച്ചു. 

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ (2022-2025) 50 ശതമാനം വര്‍ദ്ധനവുണ്ടായതായും മന്ത്രി വ്യക്തമാക്കി. ഡിഎംകെ എംപി മതേശ്വരന്‍ വി.എസിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ നിരത്തിയത്.

സുപ്രീം കോടതി നിയമ മന്ത്രാലയത്തിന് കൈമാറിയ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആകെ 8,630 പരാതികളാണ് ജഡ്ജിമാര്‍ക്കെതിരെ ലഭിച്ചത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2024-ലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലാണ് പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത്.

ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി, ലൈംഗികാരോപണം, മറ്റ് ഗുരുതരമായ വീഴ്ചകള്‍ എന്നിവ സുപ്രീം കോടതിയുടെ 'ഇന്‍-ഹൗസ് പ്രൊസീജിയര്‍' വഴിയാണ് കൈകാര്യം ചെയ്യുന്നത്. സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിനാണ് അധികാരം. ഹൈക്കോടതികളില്‍ അതാത് ചീഫ് ജസ്റ്റിസുമാര്‍ പരാതികള്‍ പരിശോധിക്കുന്നു.

ഗവണ്‍മെന്റ് പോര്‍ട്ടലായ CPGRAMS വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികള്‍ ചീഫ് ജസ്റ്റിസിനോ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ കൈമാറുകയാണ് പതിവ്.

നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പരാതികള്‍ രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.

    *🟨'സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ല' - കെ.സി.വേണുഗോപാൽ*
 *പാലക്കാട്* :  സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.

സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണു സ്ഥാനാർഥികളെ തീരുമാനിക്കുക. വിജയഘടകങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. സ്വയം സ്ഥാനാർഥിയാകാൻ പോകുന്നവർ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാണിക്കാൻ നിൽക്കേണ്ടതില്ല.

അതേസമയം, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വി.ടി.ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘എക്സ്’ എം.എൽ.എ, എം.പി എന്ന് അഭിസംബോധന ചെയ്യുകയും ഇവരുടെ രണ്ടുപേരുടെയും പേരിലെ ‘എക്സ്’ എന്നത് ഉടൻ മാറുമെന്നും പറഞ്ഞു.

   *🟨കേരള കോൺഗ്രസ്(എം) നേതൃത്വത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ; ചെയർമാന് വിധേയപ്പെട്ട് നിൽക്കുമെന്നും നിലപാട്* 
 *കൊച്ചി* : കേരള കോൺഗ്രസ്(എം) നേതൃത്വത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു വാർത്താചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി തനിക്ക് യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും, ഇരുവരെയും വേർപെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. തങ്ങൾ ഒരുമെയ്യ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിൽ ആഭ്യന്തര അസന്തോഷമുണ്ടെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. ചില വിഷയങ്ങളിൽ ജോസ് കെ മാണിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായപ്പെട്ടുവെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് മാധ്യമങ്ങൾ ഭാവനയിൽ നിന്ന് പറയുന്നതാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചെയർമാനാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ തന്നോട് പറഞ്ഞെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്.
  
   *🟨കുഞ്ഞു മാലാഖ ഇനി ഓർമ്മ; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം,*
 *പത്തനംതിട്ട* : മസ്തിഷ്ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം.

നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഔദ്യോ​ഗിക ബഹുമതികൾ അർപ്പിച്ചു.

വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു.

വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവയവ ദാനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറ‍ഞ്ഞു.

    *🟨കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും"; പൊലീസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെഎസ്‌യു നേതാവ്*
 *തിരുവനന്തപുരം* : തലസ്ഥാനത്ത് പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് കെഎസ്‌യു നേതാവ്. പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് കെഎസ്‌യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പൊലീസിലെ ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണം. കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ലെന്നും അരുണ്‍ രാജേന്ദ്രന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും. പൊലീസ് അതിക്രമത്തെ ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം എന്ന തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ അതല്ലെന്നും അരുണ്‍ പറയുന്നു.

ന്യൂയര്‍ പരിപാടിക്കിടെ ആഘോഷങ്ങള്‍ മാറ്റിവച്ച് ഉപജീവനത്തിനിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാര്‍. പരിപാടിക്കിടെ സംഘര്‍ഷമുണ്ടാകുന്നു. താന്‍ മൈക്ക് ഓപ്പറേറ്റര്‍ ആണെന്ന് പറഞ്ഞിട്ടും അമ്മയുടെ മുന്നില്‍ വച്ച് പൊലീസ് തലയ്ക്ക് അടിക്കുകയും യുവാവ് ബോധരഹിതനായി വീഴുകയുമായിരുന്നു. ചെറുപ്പക്കാരന്‍ ദിവങ്ങളോളം ആശുപത്രിയില്‍ കിടന്നുവെന്നും പൊലീസ് അതിക്രമത്തിന് ഇരയായ യുവാവ് ഒരു സംഘടനയുടെയും ഭാഗമായല്ല അവിടെ പോയതെന്നും അരുണ്‍ പറയുന്നു.

'തലക്ക് ലത്തി കൊണ്ട് അടിച്ച ആ അടി, അവന്റ ജീവന്‍ പോലും പോകാത്തക്ക വിധത്തിലുള്ള അടിയായിരുന്നു...! അടികൊണ്ടു ആ ചെറുപ്പക്കാരന്‍ ബോധരഹിതനായി വീഴുന്നതും വീഡിയോ യില്‍ കാണാം. കാക്കിയും ലത്തി യും ഉണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ചെറുപ്പക്കാരുടെ മെക്കിട്ടു കേറുന്ന കാക്കിയിട്ട തെമ്മാടികള്‍ക്കുള്ള മറുപടിയാണ് ഈ അടിയെന്നാണ് എന്റെ അഭിപ്രായം. വിനയ് പ്രകാശ് ന്യൂയറിന് പോയത് ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി ആയിരുന്നില്ല, അവിടെ നടന്നതും വിദ്യാര്‍ത്ഥി പ്രസ്ഥാനവും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷവും ആയിരുന്നില്ല,' അരുണ്‍ രാജേന്ദ്രന്‍ കുറിച്ചു.

ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം എന്നുതന്നെയാണ് എന്റെ നിലപാട്....! കാക്കിയും ലാത്തിയും ആരെയും ആക്രമിക്കാനോ, ആരെയും കൊല്ലാനോ ഉള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണം, അല്ലെങ്കില്‍ ഇത്തരത്തിലുള്ള ഓര്‍മപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാവുമെന്നും അരുണ്‍ കുറിച്ചു.

    *🟨സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെകോൺഗ്രസ് പ്രചരണ സമിതി ആദ്യ യോഗം ഇന്ന്* 
 *തിരുവനന്തപുരം* : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ഇന്ന്  കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 9.30 ന് ചേരും.

പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പല മണ്ഡലങ്ങളിലും സ്വയം സ്ഥാനാർത്ഥിയായി നേതാക്കൾ അണിനിരന്നിരിക്കെയാണ് പ്രചരണ സമിതി യോഗം നടക്കുന്നത്.

    *🟨മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്യൂബൻ സംഘം* 
 *തിരുവനന്തപുരം* : മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ക്യൂബയിൽ നിന്നുള്ള പ്രത്യേക സംഘം. ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹവാന പ്രൊവിഷണൽ ഗവൺമെന്റിന്റെ ഫോറിൻ റിലേഷൻ ഉപദേശക ഐമി അലയാന്ദ്ര ഡിയാസ് നെഗ്രിൻ, വികസന പദ്ധതികളുടെ നിരീക്ഷകൻ ?സെസാർ ഹെർണാണ്ടസ് ഗോൺസാലസ്, ക്യൂബൻ എംബസി അംഗം ?ഗ്വാഡലൂപ്പ ഫ്രോമെന്റ ഗോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്.
കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സംഘം സന്തോഷം പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ താല്പര്യം അറിയിക്കുകയും ചെയ്തു. കൃഷി, ബയോ ടെക്‌നോളജി ഗവേഷണ മേഖലകളിലും കാൻസർ ചികിത്സാരംഗത്തും ക്യൂബയുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ താൽപര്യം അറിയിച്ചു.  
പ്ലാനിങ് ബോർഡ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ വികസന മുന്നേറ്റങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി ക്യൂബൻ പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ പ്ലാനിങ് ബോർഡ് അംഗങ്ങൾ പങ്കെടുത്തു.

    *🟨വീഡിയോയിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് കേസ്; 22 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു* 
 *ന്യൂഡൽഹി* : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചാർത്തവാൽ സ്വദേശി ജിതേന്ദ്ര കുമാർ കശ്യപിനെയാണ് കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നും, ബോധപൂർവം സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചതായും ആരോപിച്ചാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഎൻഎസ് സെക്ഷൻ 352, 353 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ജിതേന്ദ്ര കുമാർ കശ്യപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. വിഷയം വിവാദമായതോടെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

    *🟨'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ*

 *തിരുവനന്തപുരം* :  പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.

'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.

സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    *🟨വിഷൻ 2031 കോൺഫറൻസ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം* 

വിഷൻ 2031 അന്താരാഷ്ര കോൺഫറൻസിന്റെ ഉദ്‌ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.

കേരള സംസ്ഥാനം രൂപപ്പെട്ട് ഏഴു പതിറ്റാണ്ടോളം പിന്നിട്ടിരിക്കുകയാണ്. 2031 ആകുമ്പോഴേക്കും നമ്മൾ ഐക്യകേരളം രൂപപ്പെട്ടതിന്റെ 75-ാം വർഷത്തിലേക്ക് എത്തിച്ചേരും. 2031 ലെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആശയങ്ങൾ ശേഖരിക്കുന്നതിനായി 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത് .

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം 75 വർഷങ്ങളാകുന്നു 2031 ൽ, എന്നു പറയുമ്പോൾ അത് കേവലമായ ഒരു വാർഷികാഘോഷം മാത്രമല്ല, ഉജ്ജ്വലമായ ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. 1956 ലാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി ഐക്യ കേരളം രൂപംകൊണ്ടത്. ജാതി - ജന്മി - നാടുവാഴി വ്യവസ്ഥയുടെ പിടിയിൽ ദുരിതപൂർണമായ ജീവിതം നയിച്ചവരായിരുന്നു അന്ന് മഹാഭൂരിപക്ഷം കേരളീയരും.  

അങ്ങനെയൊരു നാടിനെ , രാജ്യത്തെ ഉയർന്ന ജീവിതനിലവാരമുള്ള, മതനിരപേക്ഷതയുള്ള, വിദ്യാസമ്പന്നതയുള്ള ജനതയുടെ നാടാക്കി മാറ്റിയെടുത്ത മുന്നേറ്റമാണ് 'കേരള മോഡൽ' എന്ന പേരിൽ അറിയപ്പെട്ടത്. അതാകട്ടെ ഇന്നും ലോകത്തിന്റെ പഠനവിഷയമാണ്. 
കേരളത്തിന്റെ മാതൃക പക്ഷെ അവിടെ അവസാനിക്കുന്നില്ല. പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ നാം നമ്മളെത്തന്നെ നവീകരിച്ചുകൊണ്ട് പുതിയ പുതിയ മാതൃകകളുണ്ടാക്കുകയാണ്. ആ ശൃംഖലയിലെ അടുത്ത കണ്ണിയാണ് നവകേരള നിർമ്മിതി. ഇതുവരെയുണ്ടായ ഇടതുപക്ഷ ഭരണങ്ങളുടെ തുടർച്ചയായിരിക്കെത്തന്നെ പുതിയ ഒരു കുതിച്ചു ചാട്ടത്തെ കുറിക്കുന്നതു കൂടിയാണ് നവകേരള നിർമ്മിതി എന്ന അടുത്ത ഘട്ടം. അതിനുതകുന്ന വിധമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു യോഗം ചേരുന്നത്. അതിന്റെ ഭാഗമായാണ് അക്കാദമി വിദഗ്ധരെയും, പ്രതിഭകളെയും സാങ്കേതിക വിദഗ്ധരെയും ജനപ്രതിനിധികളെയും ഇവിടെ ക്ഷണിച്ചിരിക്കുന്നത്. ഇവിടെ എത്തിച്ചേർന്ന ഓരോരുത്തരെയും കേരളജനതയുടെയാകെ പേരിലുള്ള നന്ദി അറിയിക്കട്ടെ. ഇവിടെ കൂടിയിരിക്കുന്നവരിൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരുമുണ്ട്. ഇനിയുള്ള കാര്യം അവർക്കു കൂടി മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു.

ശുഭദിനം.
Previous Post Next Post
3/TECH/col-right