പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് ജീവകാരുണ്യപ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈസയുടെ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലുള്ള സംസ്ഥാന അവാർഡ് വിതരണവും നടന്നു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ പതിനാറാം വാർഷികത്തിന് ഭാഗമായി നടന്ന പരിപാടിയിൽ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി മേഖലയിലെ വർഷങ്ങളായുള്ള സമർപ്പിത പ്രവർത്തനങ്ങളാണ് കണ്ണൂർ ശാന്തിദീപം സ്പെഷ്യൽ സ്കൂൾ സ്ഥാപക ജലറാണി ടീച്ചറെയാണ് പ്രഥമ കെ. മുഹമ്മദ് ഈസ മെമ്മോറിയൽ അവാർഡിന് അർഹയാക്കിയത്. ഫലകവും പ്രശസ്തിപത്രവും ₹25,000 രൂപയുടെ അവാർഡ് തുകയും നൽകി ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും പിടിഎ റഹീം എം.എൽ.എ നിർവഹിച്ചു. ജൂറി അംഗം കെ.പി.യൂ അലി അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
ഇന്ത്യൻ സ്പോർട്സ് സെന്റർ ഖത്തർ പ്രസിഡന്റും കെയർ ആൻഡ് ക്യൂർ മാനേജിങ് ഡയറക്ടറുമായ ഇ.പി. അബ്ദുറഹിമാൻ അവാർഡ് തുകയും പ്രശസ്തിപത്രവും ജലറാണി ടീച്ചർക്കു കൈമാറി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പാരാ സ്വിമ്മിംഗ് ചാമ്പ്യൻ അസീം വെളിമണ്ണ, കോഴിക്കോട് ആശ വൈസ് പ്രസിഡണ്ട് എൻ. സി അബ്ദുള്ളക്കോഴ, പ്രകാശ് പോത്തായ പ്രമുഖ വ്യവസായികളായ മജീദ് പുല്ലങ്കോട്, സലാം കോളിക്കൽ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ, ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി.എം. താലിസ്, അബ്ദുറഹിമാൻ പി.എ, സമദ് പാണ്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് "ഈസക്ക പകർന്നു നൽകിയ മാനവികത" എന്ന പേരിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആശ പ്രസിഡണ്ട് ഡോ. അഹമ്മദ് മൂപ്പൻ അധ്യക്ഷനായിരുന്നു. അഡ്വ. ടി പി എ നസീർ, യതീന്ദ്രൻ മാസ്റ്റർ, കെ. കെ അബ്ദുസ്സലാം, നൗഷാദ് അരീക്കോട് എന്നിവർ വിഷയാവതരണം നടത്തി.
Tags:
POONOOR