എളേറ്റിൽ: ജി എം യു പി സ്കൂൾ എളേറ്റിലിലെ 2025-26 വർഷത്തെ കായികമേള 'ത്രിൽ എ തോൺ 26' കിഴക്കോത്തു ഗ്രാമ പഞ്ചായത്ത് മെമ്പർ വി എം മനോജ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ സി ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു.
അഞ്ചു ടീമുകൾ മാറ്റുരച്ച പരിപാടിയിൽ അതെൻസ് ഹൗസ് ചാമ്പ്യന്മാരായി. ഇൻ്റർനാഷനൽ വോളിബോൾ പ്ലയറും സ്കൂളിലെ അധ്യാപികവുമായ എം സുജാത, പ്രധാനധ്യാപകൻ എം വി അനിൽകുമാർ, സി കെ അബ്ദുൾ അമീർ, എൻ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION