പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൻ ബാലാമണി ടീച്ചർ സല്യൂട്ട് സ്വീകരിക്കുകകയും പരേഡ് പരിശോധിക്കുകയും ചെയ്തു.
കാഡറ്റുകൾക്കുള്ള മെഡൽ വിതരണം ബാലുശ്ശേരി എസ്.ഐ കെ. അബൂബക്കർ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കാഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബ്ദുളള മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം അസ്ലം കുന്നുമ്മൽ, ഗ്രാമ പഞ്ചായത്തംഗം ഷമീർ മൂലക്കണ്ടി എന്നിവർ നിർവഹിച്ചു
പി ടി എ പ്രസിഡണ്ട് എൻ അജിത്കുമാർ, എം പി ടി എ ചെയർപെഴ്സൻ ജാസ്മിൻ, ഗാർഡിയൻ എസ് പി സി ചെയർപെഴ്സൻ ബബിത, എസ് എം സി ചെയർമാൻ വിജിത് ലാൽ, പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, വി. അബ്ദുൽ സലീം, കെ.ജെമിനി എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
ഡി ഐമാരായ പി കെ പ്രവീഷ്, ജൂഹി ശശികുമാർ, മുൻ ഡി ഐമാരായ ടി വി മുഹമ്മദ് ജംഷിദ്, പി അഭിഷ, സി പി ഒമാരായ പി പ്രശാന്ത് കുമാർ, കെ കെ നസിയ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION