Trending

ഇൻസിനറേറ്റർ മെൻസ്ട്രവൽ കപ്പ് വിതരണോദ്ഘാടനം.

പൂനൂർ:കേരള സർക്കാർ ഹരിത കേരളം മിഷനിലൂടെ  ആർത്തവ ശുചിത്വം ലക്ഷ്യമിട്ടുകൊണ്ട് ഹയർ സെക്കന്ററി  വിദ്യാർത്ഥിനികൾക്കായി  നൽകുന്ന പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ   വിതരണം പൂനൂർ  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ  സംഘടിപ്പിച്ചു . ഉണ്ണികുളം  പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള മാസ്റ്റർ  ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

വിദ്യാർഥിനികൾക്ക് ഇൻസിനറേറ്റർ, മെൻസ്‌ട്രുവൽ കപ്പ് തുടങ്ങിയവ നൽകുന്നത് വഴി ആർത്തവ ശുചിത്വം ഉറപ്പാക്കുകയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് മിഷന്റെ ലക്ഷ്യം. ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ്മസേന അംഗങ്ങൾക്കും 14നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമായി മെൻസ്ട്രൽ കപ്പ്‌മാണ് വിതരണം ചെയ്യുന്നത്.    

സ്കൂൾ അദ്ധ്യാപകൻ ദിനേശൻ സി കെ   അധ്യക്ഷനായ ചടങ്ങിന് അദ്ധ്യാപക നിഷിത എസ്   സ്വാഗതം പറഞ്ഞു.  പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കൃഷ്ണപ്രിയ വിദ്യാർത്ഥിനികൾക്കായി  മെൻസ്‌ട്രുവൽ കപ്പ് ഉപയോഗം സംബന്ധിച്ച ക്ലാസ്  എടുത്തു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എച് ഐ രഞ്ജിത്ത് , ജെ പി എച് എൻ ഷംല , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമിലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഷിൻജു എം ചടങ്ങിന്  നന്ദി അർപ്പിച്ചു.
Previous Post Next Post
3/TECH/col-right