Trending

ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി കൂടി ഹാഫിള് ആയി.

എളേറ്റിൽ:കോഴിക്കോട് ജില്ലയിൽ എളേറ്റിൽ കാഞ്ഞിരമുക്കിൽ  പ്രവർത്തിച്ചുവരുന്ന 
ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി കൂടി ഹാഫിള് ആയി.പരിശുദ്ധമായ ശഅ്ബാൻ മാസത്തിലെ പവിത്രമായ ദിനത്തിൽ  സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഖുർആൻ മനപാഠ:മാക്കിയതിൻ്റെ പൂർത്തീകരണം നടത്തിയത്. 

വയനാട് വാരമ്പറ്റ സ്വദേശി ഹാഫിള് ഹുസൈൻ നിസാമിയുടെ മകൻ മുഹമ്മദ് അമീൻ ആണ് പുതുതായി ഹാഫിള് ആയത്. ചടങ്ങിൽ ഉസ്താദുമാരായ ഹാഫിസ് അബ്ദുസ്സലാം, ഹാഫിസ് മുഹമ്മദ് ഹാരിസ്, ഹാഫിസ് മുഹമ്മദ് ഷാനിദ്, മറ്റ് പണ്ഢിതന്മാർ, വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post
3/TECH/col-right